Kerala
മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് നികുതി; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് നികുതി; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍
Kerala

മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് നികുതി; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

Subin
|
29 May 2018 9:00 PM GMT

പുതിയ വിലയില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ 40,000 രൂപ സ്വന്തം നിലയില്‍ തൊഴിലാളികള്‍ കണ്ടെത്തണം. എന്‍ജിന് 28 ശതമാനവും നൂലിനും വലക്കും 14 ശതമാനവുമാണ് ജിഎസ്ടി.

മത്സ്യബന്ധന ഉപകരണങ്ങള്‍ക്കായി ജിഎസ്ടി ബാധകമാക്കിയതോടെ മത്സ്യഫെഡ് വായ്പയെടുത്ത് വള്ളവും വലയും വാങ്ങാനിരുന്നവര്‍ പ്രതിസന്ധിയിലായി. ഇതുവരെയും നികുതിയില്ലാതിരുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് 14 മുതല്‍ 28 ശതമാനം വരെയാണ് ജിഎസ്ടി ചുമത്തിയതോടെ ഉപകരണം വാങ്ങാന്‍ വായ്പത്തുക മതിയാകാത്ത സ്ഥിതിയാണ്.

ഈ സീസണില്‍ വള്ളവും വലയും കടലിലിറക്കാന്‍ കാത്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികളെയാണ് ജിഎസ്ടി ബാധിക്കുന്നത്. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സംഘങ്ങള്‍ വഴിയാണ് മത്സ്യഫെഡ് വായ്പ നല്‍കുന്നത്. ഒരു തൊഴിലാളിക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ കിട്ടും. പുതിയ വിലയില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങണമെങ്കില്‍ 40,000 രൂപ സ്വന്തം നിലയില്‍ തൊഴിലാളികള്‍ കണ്ടെത്തണം. എന്‍ജിന് 28 ശതമാനവും നൂലിനും വലക്കും 14 ശതമാനവുമാണ് ജിഎസ്ടി.

മത്സ്യത്തിന്റെ കുറവും വള്ളങ്ങള്‍ പരിപാലിക്കാനുള്ള ഉയര്‍ന്ന ചെലവും തൊഴിലാളികളെ കടക്കെണിയിലാക്കിയിരിക്കുകയാണ്. നിലവിലെ വായ്പ അടച്ചു തീര്‍ക്കാന്‍ കഴിയാതെ വിഷമിക്കുന്നവരാണ് പുതുതായി വായ്പയെടുക്കുന്നത്. വസ്തു ഈടിന്‍മേലാണ് മത്സ്യഫെഡില്‍ നിന്നു വായ്പ നല്‍കുന്നത്. സ്വന്തം പേരിലുള്ള വസ്തു പണയപ്പെടുത്തി നേരത്തെ വായ്പയെടുത്തവര്‍ ബന്ധുക്കളുടെ വസ്തു ഈടിന്‍മേലാണ് പുതിയ വായ്പയെടുക്കുന്നത്. ഇവരെയെല്ലാം വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ജിഎസ്ടി പരിഷ്‌കാരം.

Similar Posts