കണ്ണന്താനം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
![](/images/authorplaceholder.jpg?type=1&v=2)
കണ്ണന്താനം മികച്ച പാര്‍ലമെന്‍റേറിയനെന്ന് പിണറായി. രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് പിണറായിയെന്ന് കണ്ണന്താനം
കേന്ദ്രടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. കണ്ണന്താനം മികച്ച പാര്‍ലമെന്‍റേറിയനാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിണറായി പറഞ്ഞു. കേന്ദ്രവും കേരളവും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കണ്ണന്താനവും പറഞ്ഞു.
ഉച്ചക്ക് ഒന്നരയോടെയാണ് കേരളഹൌസില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യമന്ത്രിയെ കാണാനായെത്തിയത്. പിബി യോഗത്തിന് ശേഷമെത്തിയ മുഖ്യമന്ത്രി കൈകൊടുത്ത് കേരളത്തില് നിന്നുള്ള ഏക കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. പിന്നാലെ എത്തിയ കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച്ചയിലും ഉച്ചഭക്ഷണത്തിലും പങ്കുചേര്‍ന്നു.
തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന പിണറായിയാണെന്ന് കണ്ണന്താനത്തിന്‍റെ ഓര്‍മപ്പെടുത്തല്‍. കേരളത്തില്‍ ടൂറിസത്തിനും ഐടിക്കും വലിയ സാധ്യതകളുണ്ടെന്നും കേന്ദ്രവും കേരളവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്‍റെ തുടക്കമാണ് ഇന്നത്തെ സന്ദര്‍ശനമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.