ഘര്‍വാപസി കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പിടിച്ചുനിര്‍ത്താന്‍ ബന്ധുക്കളെയും പിന്തുടരുന്നു
|തൃശൂരിലെ ആയുര്‍വേദ ഡോക്ടറുടെ ഭര്‍ത്താവിനെ പിന്തുടര്ന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ചാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്.
തൃപ്പൂണിത്തുറ ഘര്‍വാപസി കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പിടിച്ചുനിര്‍ത്താന്‍ ബന്ധുക്കളെയടക്കം യോഗ കേന്ദ്രം പ്രവര്‍ത്തകര്‍ പിന്തുടരുന്നു. തൃശൂരിലെ ആയുര്‍വേദ ഡോക്ടറുടെ ഭര്‍ത്താവിനെ പിന്തുടര്ന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ചാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. ഇവിടെയെത്തുന്ന എല്ലാ പെണ്‍കുട്ടികളെയും ഈ രീതിയില്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് രക്ഷപ്പെട്ട യുവതി മീഡിയവണിനോട് പറഞ്ഞു.
തൃശൂര്‍ സ്വദേശിയായ ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതോടെയാണ് കണ്ണൂര്‍ സ്വദേശിനിയായ ഹിന്ദു യുവതിയെ ബന്ധുക്കള്‍ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിലെത്തിച്ചത്. മര്‍ദനവും പീഡനവും തുടര്‍ന്നിട്ടും വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതോടെ യോഗ കേന്ദ്രം പ്രവര്‍ത്തകര്‍ ഇവരുടെ ഭര്‍ത്താവിനെ പിന്തുടര്ന്നു. ഇവിടെയെത്തുന്ന എല്ലാ പെണ്‍കുട്ടികളെയും യോഗ സംഘം കൈകാര്യം ചെയ്യുന്നത് ഈ രീതിയിലാണ്.
യോഗ പരിശീലനത്തിന്റെ പേരില്‍ നിര്‍ബന്ധിത ഘര്‍വാപസി നടത്തുന്ന കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവിടെനിന്ന് രക്ഷപ്പെട്ട യുവതി ഇന്നലെയാണ് വെളിപ്പെടുത്തിയത്.