Kerala
യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി അഭയം തേടി പോലീസില്‍യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി അഭയം തേടി പോലീസില്‍
Kerala

യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി അഭയം തേടി പോലീസില്‍

Muhsina
|
29 May 2018 8:04 PM GMT

തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി കാമുകനൊപ്പം പോലീസില്‍ അഭയം തേടി. പ്രണയിക്കുന്ന യുവാവിനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ സുരക്ഷ ആവശ്യപ്പെട്ടാണ് യുവതി മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനെ..

തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി കാമുകനൊപ്പം പോലീസില്‍ അഭയം തേടി. പ്രണയിക്കുന്ന യുവാവിനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ സുരക്ഷ ആവശ്യപ്പെട്ടാണ് യുവതി മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനെ സമീപിച്ചത്.

പ്രണയം ഉപേക്ഷിച്ചില്ലെങ്കില്‍ കാമുകനെ കൊലപ്പെടുത്തുമെന്ന് യോഗാ കേന്ദ്രത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി മീഡിയാവണിനോട് പറഞ്ഞു. കൊണ്ടോട്ടി സ്വദേശിനിയായ ഇരുപത്തൊന്നുകാരി, പതിനാല് വയസ്സുമുതല്‍ നാട്ടുകാരനായ മുസ്ലിം യുവാവുമായി പ്രണയത്തിലാണ്. ബന്ധം ഉപേക്ഷിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ബന്ധുവുമായ രാജേഷ് നിര്‍ബന്ധിച്ചിരുന്നു. വഴങ്ങാതെ വന്നപ്പോള്‍ കഴിഞ്ഞ ഏപ്രില്‍ 15 ന് യുവതിയെ നിര്‍ബന്ധപൂര്‍വ്വം തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തില്‍ എത്തിച്ചു.

ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന യുവതിയുടെ അവസാന വര്‍ഷ പരീക്ഷ പോലും എഴുതാന്‍ അനുവദിക്കാതെയാണ് യോഗ കേന്ദ്രത്തില്‍ ആക്കിയത്. യോഗാ കേന്ദ്രത്തിലെ പീഡനങ്ങള്‍ പുറത്തായപ്പോള്‍ യുവതിയെ കൊണ്ടോട്ടിയിലെ വീട്ടിലെത്തിച്ചു. മറ്റൊരു കേന്ദ്രത്തിലേക്ക് യുവതിയെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കാമുകനൊപ്പം മലപ്പുറം എസ്പിക്ക് മുന്നിലെത്തിയത്. സുരക്ഷ നല്‍കാന്‍ കൊണ്ടോട്ടി സിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് യുവതിയും കാമുകനും മടങ്ങിയത്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം നടത്താന്‍ നോട്ടീസ് നല്‍കിയ ഇരുവരും ജീവ ഭയത്തോടെയാണ് കഴിയുന്നത്.

Related Tags :
Similar Posts