Kerala
ആര്‍എസ്എസ് ശാഖയില്‍ പോയെന്ന ആരോപണം അടിസ്ഥാനരഹിതം: രവീന്ദ്രനാഥ്ആര്‍എസ്എസ് ശാഖയില്‍ പോയെന്ന ആരോപണം അടിസ്ഥാനരഹിതം: രവീന്ദ്രനാഥ്
Kerala

ആര്‍എസ്എസ് ശാഖയില്‍ പോയെന്ന ആരോപണം അടിസ്ഥാനരഹിതം: രവീന്ദ്രനാഥ്

Sithara
|
29 May 2018 6:39 AM GMT

കുട്ടിക്കാലത്ത് ആര്‍എസ്എസ് ശാഖാ അംഗം ആയിരുന്നു എന്ന അനില്‍ അക്കര എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്.

കുട്ടിക്കാലത്ത് ആര്‍എസ്എസ് ശാഖാ അംഗം ആയിരുന്നു എന്ന അനില്‍ അക്കര എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ജീവിതത്തിലൊരിക്കലും എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ല. യഥാര്‍ഥ വസ്തുതകള്‍ മറച്ച് വെച്ച് വ്യാജ ആരോപണങ്ങല്‍ ഉന്നയിക്കുന്നതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്‍എസ്എസ് ശാഖാ അംഗമായിരുന്നെന്നും കോളജില്‍ എബിവിപി ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയെന്നുമാണ് അനില്‍ അക്കര എംഎല്‍എ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Similar Posts