Kerala
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കാലാവധി രണ്ട് വർഷമായി കുറച്ചുതിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കാലാവധി രണ്ട് വർഷമായി കുറച്ചു
Kerala

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കാലാവധി രണ്ട് വർഷമായി കുറച്ചു

admin
|
29 May 2018 12:38 PM GMT

ബോർഡ് അംഗങ്ങളുടെ ഓണറേറിയവും സിറ്റിംഗ് ഫീസും നിശ്ചയിക്കാനുളള അധികാരം സർക്കാറിൽ നിക്ഷിപ്തമായിരിക്കുമെന്നും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കാലാവധി രണ്ട് വർഷമായി കുറച്ചു.ഇത് സംബന്ധിച്ച ഓർഡിനൻസിന് മന്ത്രിസഭയോഗം അംഗീകാരം നൽകി.ദേവസ്വം ബോർഡ് അംഗങ്ങളുടെ ഓണറേറിയവും സിറ്റിംഗ് ഫീസും നിശ്ചയിക്കാനുളള അധികാരം സർക്കാറിൽ നിക്ഷിപ്തമായിരിക്കുമെന്നും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.

നിലവിൽ മൂന്ന് വർഷമാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗങ്ങളുടെ കാലാവധി.ഇത് രണ്ട് വർഷമായി കുറയ്ക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്.തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്യതുകൊണ്ടുളള ഓർഡിനൻസിനും മന്ത്രിസഭയോഗം അംഗീകാരം നൽകി.പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറും അജയ്തറയിൽ അംഗവുമായ ഭരണസമിതി നാളെ രണ്ട് വർഷം തികയ്ക്കാനിരിക്കെയാണ് തീരുമാനം.ഓർഡിനൻസ് നിലവിൽ വരുന്നതോടെ ഇരുവർക്കും സ്ഥാനമൊഴിയേണ്ടിവരും.പ്രയാറിൻറെ പലനിലപാടുകളോടും സർക്കാർ രൂക്ഷമായ എതിർപ്പുയർത്തുന്ന പശ്ചാത്തലത്തിൽകൂടിയാണ് തീരുമാനം വന്നത്. കാലാവധി വെട്ടിചുരുക്കിയതിന്റെ കാരണം എന്താണെന്ന് മുഖ്യമന്ത്രിയും വക്തമാക്കണമെന്നായിരുന്നു പ്രയാറിൻറെ പ്രതികരണം.

തിരുവിതാംകൂർ-കൊച്ചി ദേവസ്വം ബോർഡ് അംഗങ്ങളുടെ ഓണറേറിയവും സിറ്റിംഗ് ഫീസും നിശ്ചയിക്കാനുളള അധികാരം സർക്കാറിലാക്കാനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.

Similar Posts