Kerala
രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമം, സിപിഐയുടേത് അപക്വമായ നടപടി: ആഞ്ഞടിച്ച് കോടിയേരിരാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമം, സിപിഐയുടേത് അപക്വമായ നടപടി: ആഞ്ഞടിച്ച് കോടിയേരി
Kerala

രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമം, സിപിഐയുടേത് അപക്വമായ നടപടി: ആഞ്ഞടിച്ച് കോടിയേരി

Sithara
|
29 May 2018 9:49 AM GMT

തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നു. കയ്യടികള്‍ മാത്രം സ്വീകരിക്കുന്നത് ശരിയല്ലെന്നും കോടിയേരി

തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ വിട്ട് നിന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോളാര്‍ കേസില്‍ മുഖം വികൃതമായ യുഡിഎഫിന് ശക്തി പകരുന്നതാണ് സിപിഐ നടപടി. കയ്യടി മാത്രമേ തങ്ങള്‍ ഏറ്റെടുക്കൂവെന്ന നിലപാട് മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.

മന്ത്രിസഭായോഗത്തില്‍ സിപിഐ വിട്ടുനിന്നത് അപക്വമായ നടപടിയാണ്. നയപരമായ യോജിപ്പും പ്രവര്‍ത്തനഐക്യവുമാണ് എല്‍ഡിഎഫിന്‍റെ മുഖമുദ്ര. ശത്രുപക്ഷത്തിന് ആഹ്ലാദിക്കാന്‍ മാത്രമാണ് സിപിഐയുടെ നടപടി ഉപകരിച്ചതെന്നും കോടിയേരി വിമര്‍ശിച്ചു.

എന്നാല്‍ രാജിയുടെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു തിരിച്ചടിച്ചു. എജിയുടെ നിയമോപദേശം ലഭിച്ച കാര്യം റവന്യൂമന്ത്രിയെ അറിയിച്ചില്ലെന്നും സിപിഐ കുറ്റപ്പെടുത്തി.

Similar Posts