പൊന്നാനിയുടെ ആയിരം വര്‍ഷത്തെ സൂക്ഷ്മ ചരിത്രം ഒരുങ്ങുന്നു
|പൊന്നാനി പൌര സമൂഹ സഭയാണ് ശ്രമകരമായ ഈ ദൌത്യം ഏറ്റെടുത്തിരിക്കുന്നത്
പൊന്നാനിയുടെ ആയിരം വര്‍ഷത്തെ സൂക്ഷ്മ ചരിത്രം ഒരുങ്ങുന്നു. പൊന്നാനി പൌര സമൂഹ സഭയാണ് ശ്രമകരമായ ഈ ദൌത്യം ഏറ്റെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയ ഈ യജ്ഞം അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാകും.
മലബാറിലെ പ്രധാനപ്പെട്ട പുരാതന നഗരമായ പൊന്നാനിയുടെ സൂക്ഷ്മ ചരിത്ര വിവരങ്ങള്‍ ശേഖരിക്കുന്നത് നോവലിസ്റ്റ് സി.അഷ്റഫ് അടക്കം ഇരുപത് പേര്‍ ചേര്‍ന്നാണ്. പൊന്നാനിയിലെ ദേശീയ പ്രസ്ഥാനം, പൌരാണിക ആത്മമീയ നാഗരിക, കമ്മ്യുണിസ്റ്റ് പ്രസ്ഥാനം എന്നിവയുടെ സൂക്ഷ്മ ചരിത്രം പുസ്കത്തിലുണ്ടാകും. സാഹിത്യം, ഭക്ഷണം, സിനിമ ,ഉല്‍സവങ്ങള്‍ തുടങ്ങിയ ജീവിത ശാഖകളുടെയെല്ലാം സമ്പൂര്‍ണ ചരിത്രവും ശേഖരിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റ് ശ്രീനി ചെറുകാട്ടുമനയാണ് പുസ്തകത്തിന് ആവശ്യമായ ചിത്രങ്ങള്‍ വരച്ചത്.
ചരിത്ര ഗവേഷകന്‍ എംജിഎസ് നാരായണന്‍ അടക്കമുള്ളവര്‍ ഈ ദൌത്യത്തില്‍ പങ്കാളിയാണ്. പുസ്തകം ജനുവരിയില്‍ പ്രകാശനം നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊന്നാനി പൌര സമൂഹ സഭ. ഒരു ദേശത്തിന്റെ ചരിത്രം ഇത്രയും വിപുലമായി രേഖപ്പെടുത്തുന്നത് ഇതാദ്യമാണെന്നാണ് പൊന്നാനി പൌര സമൂഹ സഭ അവകാശപ്പെടുന്നത്.