അനാസ്ഥയും മലിനീകരണവും പമ്പാനദിയുടെ ജീവനെടുക്കുന്നു
|ഉത്രട്ടാതി ജലോത്സവ സമയത്ത് ആറന്‍മുള ഭാഗത്ത് മാത്രം മണ്ണെടുത്ത് പള്ളിയോടങ്ങളെ കടത്തിവിടുന്നതാണ് ഇപ്പോഴത്തെ പുഴ സംരക്ഷണം
അധികൃതരുടെ അനാസ്ഥയും മലിനീകരണവും മൂലം പമ്പാനദി നാശത്തിന്റെ പടുകുഴിയിലാണ്. അനധികൃത ഖനനം കാരണം നദിയില്‍ രൂപപ്പെട്ട മണ്‍തിട്ടകള്‍ പുഴയുടെ ഒഴുക്ക് തടയുന്ന നിലയിലാണ്. ആറന്‍മുളയില്‍ പുഴയോരത്തെ കിണറുകളില്‍ പോലും വെള്ളം വറ്റുന്നു.
പുണ്യനദിയില്‍ തെളിനീര് പോലെ കുടിനീരൊഴുകിയ കാലം ചരിത്രമായി. ഇന്ന് അങ്ങിനെ ഒരു പുഴ ഇതിലെ ഒഴുകിയിരുന്നുവെന്ന് മാറ്റി വായിക്കാം. പമ്പാനദി മിക്കയിടത്തും ഇതുപോലെ കാട് മൂടി കിടക്കുകയാണ്. എങ്ങും ചെറുതും വലുതുമായ മണ്‍തിട്ടകള്‍ മാത്രം. ശക്തമായ മഴക്കാലത്ത് പോലും വെള്ളം പുഴയില്‍ നില്‍ക്കുന്നില്ലെന്ന് മാത്രമല്ല വേനലെത്തും മുന്‍പേ വരള്‍ച്ചയുടെ ലക്ഷണം പ്രദേശത്ത് കണ്ട് തുടങ്ങും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊട്ടിയാലോഷിച്ച് നടപ്പാക്കിയ പമ്പാ ആക്ഷന്‍ പ്ലാനും നദിയെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സഹായിച്ചിട്ടില്ല. 10 കോടിയോളം വരുന്ന ഫണ്ട് പോയ വഴിയേതെന്ന് പോലും ഇന്ന് അധികൃതര്‍ക്ക് അറിയില്ല.
ഉത്രട്ടാതി ജലോത്സവ സമയത്ത് ആറന്‍മുള ഭാഗത്ത് മാത്രം മണ്ണെടുത്ത് പള്ളിയോടങ്ങളെ കടത്തിവിടുന്നതാണ് ഇപ്പോഴത്തെ പുഴ സംരക്ഷണം. പൈതൃകവും സംസ്‌കാരവും സംരക്ഷിക്കണമെന്ന് മന്ത്രോഛാരണം നടത്തുന്നവരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കാതായതോടെ പുഴയുടെ മരണം ആസന്നമാകുകയാണ്.