വനിതാ ഡെപ്യൂട്ടി കലക്ടര്‍ക്ക് പാറശ്ശാല എംഎല്‍എയുടെ അസഭ്യവര്‍ഷം
|ക്വാറിഉടമകളുമായി സംസാരിച്ച് നഷ്ടപരിഹാരം നൽകാമെന്ന ഡെപ്യൂട്ടി കലക്ടറുടെ പ്രഖ്യാപനത്തെ തുടർന്നായിരുന്നു അസഭ്യവർഷം
വനിതാ ഡെപ്യൂട്ടി കലക്ടറെ പൊതുജനമധ്യത്തിൽ അസഭ്യം പറഞ്ഞ് പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ. ക്വാറിഉടമകളുമായി സംസാരിച്ച് നഷ്ടപരിഹാരം നൽകാമെന്ന ഡെപ്യൂട്ടി കലക്ടറുടെ പ്രഖ്യാപനത്തെ തുടർന്നായിരുന്നു അസഭ്യവർഷം. എംഎൽഎയോടൊപ്പം ഒരു പ്രാദേശിക നേതാവും ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി.
നെയ്യാറ്റിന്‍കര മാരായമുട്ടത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ക്വാറി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും അടിയന്തര നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതിനിടെയാണ് ഡെപ്യൂട്ടി കലക്ടര്‍ എസ് ജെ വിജയക്ക് നേരെ പാറശാല എംഎല്‍എ അസഭ്യവര്‍ഷം ചൊരിഞ്ഞത്.
അടിയന്തര നഷ്ടപരിഹാര തുകയായി ഒരു ലക്ഷം രൂപ പ്രഖ്യാപിക്കാനായിരുന്നു ജില്ലാ കലക്ടറുടെ യോഗത്തില്‍ എടുത്ത തീരുമാനം. ഈ തീരുമാനം പ്രഖ്യാപിക്കാനെത്തിയ ഡെപ്യൂട്ടി കലക്ടര്‍ എസ് ജെ വിജയ ക്വാറി ഉടമകളുമായി ചര്‍ച്ച ചെയ്ത് തുക നല്‍കാമെന്നാണ് സമരക്കാരോട് പറഞ്ഞത്. ഇതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. എംഎല്‍എക്ക് ഒപ്പമെത്തിയ പ്രാദേശിക നേതാവും ഡെപ്യൂട്ടി കലക്ടറോട് മോശമായി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.