Kerala
മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുംമദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും
Kerala

മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും

Subin
|
29 May 2018 5:15 AM GMT

21 ല്‍ നിന്ന് 23 ആക്കി ഉയര്‍ത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭാ തീരുമാനം...

മദ്യം ഉപയോഗിക്കാനുളള പ്രായപരിധി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനം.21 ല്‍ നിന്ന് 23 വയസ്സായിട്ടാണ് ഉയര്‍ത്തുന്നത്.സംസ്ഥാന വനിതാ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കാനും മന്ത്രിസഭ യോഗം തീരുമാനമെടുത്തു.

മദ്യം ഉപയോഗിക്കാനുളള പ്രായപരിധി ഉയര്‍ത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗമാണ് തീരുമാനിച്ചത്. ഇതിന് വേണ്ടി അബ്കാരി നിയമ ഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.സംസ്ഥാന വനിതകമ്മീഷന് കൂടുതല്‍ അധികാരം നല്‍കാനും മന്ത്രിസഭയോഗം തീരുമാനമെടുത്തിട്ടുണ്ട്.

പരാതികള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ ഇനി മുതല്‍ വനിതാ കമ്മീഷന് അധികാരമുണ്ടാകും.ഇതിനായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യും. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുളള നിയമ പ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുണ്ടായിരിന്നുള്ളു.സംസ്ഥാനത്ത് 20 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാന്‍ തീരൂമാനിച്ചു..

സര്‍ക്കാരുമായി കരാര്‍ ഒപ്പുവക്കുന്ന തീയതി മുതല്‍ 30 വര്‍ഷത്തേക്കാണ് അനുമതി. പദ്ധതികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷന്‍ നിരക്ക് നിശ്ചയിക്കും. തിരുവനന്തപുരം ചാല കമ്പോളത്തില്‍ 14-11-2014-ന് ഉണ്ടായ തീപിടുത്തംമൂലം നഷ്ടം സംഭവിച്ച കട ഉടമകള്‍ക്കും വാടകക്കാര്‍ക്കും 75.68 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു.

Similar Posts