തൃശൂരില്‍ മറ്റൊരു പൂരം; കലോത്സവ നഗരിയില്‍ വന്‍ ജനത്തിരക്ക്
|തൃശൂര്‍ പൂരത്തിന് സമാനമായ ജനത്തിരക്കായിരുന്നു ഇന്നലെ കലോത്സവ നഗരിയില്‍. അവധിദിനം കൂടിയായതോടെ കുടുംബസമേതമാണ് ആളുകള്‍ മത്സരങ്ങള്‍ കാണാനെത്തിയത്. പ്രധാന വേദിയില്‍..
തൃശൂര്‍ പൂരത്തിന് സമാനമായ ജനത്തിരക്കായിരുന്നു ഇന്നലെ കലോത്സവ നഗരിയില്‍. അവധിദിനം കൂടിയായതോടെ കുടുംബസമേതമാണ് ആളുകള്‍ മത്സരങ്ങള്‍ കാണാനെത്തിയത്. പ്രധാന വേദിയില്‍ തിരുവാതിരക്കളി നടക്കുമ്പോള്‍ പുറത്ത് വടക്കുംനാഥ ക്ഷേത്രത്തിന് മുന്നില്‍ ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു. ഉച്ചക്ക് ശേഷമാണ് ജനത്തിരക്ക് കലോത്സനഗരിയെ വരിഞ്ഞു മുറുക്കിയത്.
തേക്കിന്‍കാട് മൈതാനിയില്‍ തയ്യാറാക്കിയ പ്രധാന വേദിക്കും പുറത്തുംം ജനം തടിച്ചുകൂടി. പിന്നെ ആകെ ഒരു ഉത്സവച്ചായ. തൃശൂരുകാര്‍ക്ക് മറ്റൊരു പൂരം. ചെറിയ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് ഞായറാഴ്ച്ച കലോത്സവ നഗരിയിലെത്തിയത്. കളിപ്പാട്ടങ്ങളുമായി കച്ചവടക്കാരും അണി നിരന്നതോോടെ കാര്യങ്ങള്‍ പൊടിപൂരം. ആനയും വെഞ്ചാമരവുമൊന്നും ഇല്ലെങ്കിലും സന്തോോഷമെന്ന് കുട്ടികള്‍. ഇനി വരുന്ന മൂന്നു നാളുള്‍കൂടി തൃശൂരിലെ കലോത്സവ നഗരിയിലേേക്ക് ജനം ഒഴുകിയെത്തും. പൂരത്തെ പ്രണയിക്കുന്ന തൃശൂരുകാര്‍ക്ക് എങ്ങനെ ഈ കലാപൂരത്തെ കണ്ടില്ലെന്ന് നടിക്കാനാകും.