സോളാര്‍ പ്ലാന്റിലൂടെ വൈദ്യുതി ഉല്‍പാദിപ്പിച്ച് കെഎസ്ഇബിക്ക് നല്‍കുന്ന പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത്
|തനതു വരുമാനമൊന്നുമില്ലാത്ത ഈ പഞ്ചായത്തിന് പദ്ധതിക്കായുള്ള പണം ലഭിച്ചത് വേള്‍ഡ് ബാങ്കിന്റെ തദ്ദേശമിത്രം പദ്ധതിയില്‍ നിന്ന്
തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ത്രീകള്‍ കിണറുകള്‍ കുഴിക്കുന്ന പാലക്കാട്ടെ പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് വീണ്ടും മാതൃകയാവുന്നു. പഞ്ചായത്തോഫീസിന് മുകളില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റിലൂടെ വൈദ്യുതി ഉല്‍പാദിപ്പിച്ച് കെഎസ്ഇബിക്ക് നല്‍കുകയാണിപ്പോള്‍ ഈ പഞ്ചായത്ത്.
കേരളത്തിലെ ഏറ്റവും പിന്നാക്ക പഞ്ചായത്തുകളിലൊന്നായ പൂക്കോട്ടുകാവിനെ ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കിയത് ഈ ചിത്രമാണ്. ഇപ്പോഴിതാ പഞ്ചായത്തോഫീസിന് മുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് അവര്‍ കെഎസ്ഇബിക്ക് നല്‍കുന്നു. തനതു വരുമാനമൊന്നുമില്ലാത്ത ഈ പഞ്ചായത്തിന് പദ്ധതിക്കായുള്ള പണം ലഭിച്ചത് വേള്‍ഡ് ബാങ്കിന്റെ തദ്ദേശമിത്രം പദ്ധതിയില്‍ നിന്നാണ്.
മുപ്പത് കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിലൂടെ പഞ്ചായത്തിന് ലഭിക്കുന്ന വരുമാനമല്ല ജയദേവന്റെ ലക്ഷ്യം. ഈ പദ്ധതി മറ്റു ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുന്ന സന്ദേശമാണ്. പഞ്ചായത്തോഫീസ് പുതുക്കി പണിത്, സാമ്പ്രദായികമായ സര്‍ക്കാര്‍ ഓഫീസ് എന്ന സങ്കല്‍പവും പൊളിച്ചെഴുതിയിരിക്കുന്നു. പഞ്ചായത്തോഫീസിലെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് മനസിലാക്കാന്‍ പൌരപീഠം എന്ന പേരില്‍ ഒരു കസേരയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആര്‍ക്കും ഓഫീസിലേക്ക് കടന്നുവരാം. പ്രവര്‍ത്തനം നിരീക്ഷിക്കാം.