പനിയില്‍ നിന്ന് കേരളത്തിന് മോചനമില്ലേ?
|എല്ലാ തരം പനികളും കേരളത്തില്‍ തിരിച്ചെത്തി
പനി പോലും കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വലിയ ഭീഷണിയായി മാറിക്കഴിഞ്ഞു. വൈറല്‍ പനി, ഡെങ്കു, എലിപ്പനി, മലമ്പനി തുടങ്ങിയവ വ്യാപകമായി. മുപ്പത്തിയഞ്ചര ലക്ഷം പേരാണ് വൈറല്‍ പനിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സർക്കാർ ആശുപത്രികളില്‍ മാത്രം ചികിത്സക്ക് എത്തിയത്. ഇതില്‍ 574 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
മഴക്കാലം ഇപ്പോള്‍ കേരളത്തിന് പനിക്കാലമാണ്.. 2017 ല്‍ പനി ബാധിതരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലെത്തി. ആശുപത്രികള്‍ പനി ബാധിതരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. പനി മരണങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി. 35,13,810 പേര് വൈറല്‍ പനിയ്ക്ക് ചികിത്സ തേടി. ഇതില്‍ 101 പേര് മരിച്ചു. എച്ച് വണ്‍ എന്‍ വണും വര്‍ധിച്ചു. 1332 കേസുകള്‍. മരണം 75. ഡെങ്കു ബാധിച്ചത് 19,685 പേര്‍ക്ക്. 37 പേര് മരിച്ചു. 939 മലമ്പനി ബാധിതരില്‍ മൂന്ന് പേര് മരിച്ചു. എലിപ്പനിയുമായി 1345 പേരാണ് ചികിത്സ തേടിയത്. മരണം 17. കൊതുകളിലെ ജനിതക മാറ്റമാണ് വിവിധ പനികള്‍ക്ക് കാരണം.
എല്ലാ തരം പനികളും കേരളത്തില്‍ തിരിച്ചെത്തി. എല്ലാ ഇനത്തിലും രോഗബാധിതരുടെ എണ്ണത്തില്‍ 2017ല്‍ വന്‍വര്‍ധനയുമുണ്ടായി. പനിപോലും ഭീതിജനകമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.