കറുത്ത സ്റ്റിക്കറും കുട്ടികളെ തട്ടികൊണ്ടുപോകുന്നതും തമ്മില്‍ ബന്ധമില്ലെന്ന് മുഖ്യമന്ത്രി
|കുട്ടികളെ തട്ടികൊണ്ടുപോകുന്നതിന് വേണ്ടിയുള്ള അടയളമായി കറുത്ത സ്റ്റിക്കറിനെ കാണേണ്ടതില്ലെന്ന് ഡിജിപി പറഞ്ഞു
സംസ്ഥാനത്തെ ചില വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവത്തെത്തുടര്‍ന്ന് ഡിജിപിയുടെ നേത്യത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.തിരുവനന്തപുരം,കൊച്ചി,കണ്ണൂര്‍ റേഞ്ച് ഐജിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.കുട്ടികളെ തട്ടികൊണ്ടുപോകുന്നതിന് വേണ്ടിയുള്ള അടയളമായി കറുത്ത സ്റ്റിക്കറിനെ കാണേണ്ടതില്ലെന്ന് ഡിജിപി പറഞ്ഞു.കറുത്ത സ്റ്റിക്കര്‍ സംബന്ധിച്ച പ്രചരണങ്ങളില്‍ ഭീതി വേണ്ടന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം,എറണാകുളം,ഇടുക്കി,ആലപ്പുഴ ജില്ലകളിലുള്ള കുറച്ച് വീടുകളിലാണ് കറുത്ത സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത് കണ്ടെത്തിയത്.ചില വീടുകളുടെ ഭിത്തിയില്‍ പ്രത്യേക ചിഹ്നങ്ങള്‍ വരച്ചിട്ടുണ്ട്.കുട്ടികളുടെ തട്ടിക്കൊണ്ടുപോകുന്നതിന് വേണ്ടി ഇതരസംസ്ഥാനത്തുള്ളവര്‍ പതിക്കുന്ന അടയാളമായാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇത് പ്രചരിക്കുന്നത്.ഈ സാഹചര്യത്തിലാണ് ഡിജിപി റേഞ്ച് ഐജിമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.സ്റ്റിക്കറുടെ സാന്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.ഇത് ഫോറന്‍സിക് പരിശോധനക്കായി അയച്ചു.നിലവില്‍ ആശങ്കപെടേണ്ട സാഹചര്യങ്ങള്‍ ഇല്ലന്നും ഡിജിപി വ്യക്തമാക്കി
വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ചിരുന്നു.ഭീതിപ്പെടേണ്ടന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ജനല്‍ ചില്ലുകള്‍ പൊട്ടാതിരിക്കാന്‍ ഒട്ടിച്ച സ്റ്റിക്കറുകളാണ് ചില വീടുകളില്‍ കണ്ടെതെന്ന് കടയുടമകള്‍ പറഞ്ഞിട്ടുണ്ട്.