Kerala
ശബരിമലയില്‍ സ്ത്രീ പ്രവേശം:  സുപ്രിം കോടതിയില്‍ ഇന്ന് തുടര്‍വാദംശബരിമലയില്‍ സ്ത്രീ പ്രവേശം: സുപ്രിം കോടതിയില്‍ ഇന്ന് തുടര്‍വാദം
Kerala

ശബരിമലയില്‍ സ്ത്രീ പ്രവേശം: സുപ്രിം കോടതിയില്‍ ഇന്ന് തുടര്‍വാദം

admin
|
29 May 2018 4:49 AM GMT

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദമാണ് നിലവില്‍ കേസില്‍ നടക്കുന്നത്

ശബരിമലയില്‍ സ്ത്രീ പ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേര്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ സുപ്രിം കോടതി ഇന്ന് തുടര്‍ വാദം കേള്‍ക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദമാണ് നിലവില്‍ കേസില്‍ നടക്കുന്നത്.

സ്ത്രീ പ്രവേശം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരിക്കുന്നത് മുസ്ലിം സമുദായംഗമാണെന്നും, ഹിന്ദു മത വിശ്വാസിയല്ലാത്തയാള്‍ക്ക് ശബരിമലയിലെ ആചാരനുഷ്ടാനങ്ങളെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ കഴിഞ്ഞ തവണ വാദിച്ചിരുന്നു.

സ്ത്രീ പ്രവേശം അനുവദിക്കുന്നത് മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Similar Posts