Kerala
അധ്യാപകര്‍ക്ക് ആറ് മാസത്തെ പ്രസവാവധി നല്‍കാതെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍അധ്യാപകര്‍ക്ക് ആറ് മാസത്തെ പ്രസവാവധി നല്‍കാതെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
Kerala

അധ്യാപകര്‍ക്ക് ആറ് മാസത്തെ പ്രസവാവധി നല്‍കാതെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

Sithara
|
29 May 2018 12:23 AM GMT

രാജ്യത്തെ എല്ലാ അമ്മമാര്‍ക്കും ലഭിക്കുന്ന നിയമപരമായ ആനുകൂല്യം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഒരു വിഭാഗം അധ്യാപകര്‍.

അധ്യാപകര്‍ക്ക് ആറ് മാസത്തെ പ്രസവാവധി നല്‍കാതെ സംസ്ഥാനത്തെ സ്വാശ്രയ കോളജുകളും സ്കൂളുകളും. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും 6 മാസം പ്രസവാവധി നല്‍കി കേന്ദ്ര സര്‍ക്കാര്‍ നിയമം വന്നെങ്കിലും അത് ബാധകമല്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങള്‍. അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരനുഭവിക്കുന്ന പ്രശ്നങ്ങളാണ് മീഡിയവണ്‍ ചര്‍ച്ചയാക്കുന്നത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

പുരോഗതിക്ക് വേണ്ടിയുള്ള പരിശ്രമം എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനത്തിന്‍റെ സന്ദേശം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമം എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കാന്‍ ഒരു ശ്രമവും നടക്കാത്ത സാഹചര്യമാണ് നമ്മുടെ സംസ്ഥാനത്ത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമുണ്ടായിരുന്ന ആറ് മാസത്തെ പ്രസവാവധി കഴിഞ്ഞ വര്‍ഷമാണ് സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍ സംസ്ഥാനത്തെ സ്വാശ്രയ കോളജുകളും സ്കൂളുകളും ഈ നിയമം പൂര്‍ണമായി പാലിക്കുന്നില്ല.

അനധ്യാപക ജീവനക്കാര്‍ക്ക് സ്വാശ്രയ സ്ഥാപനങ്ങള്‍ ആറ് മാസത്തെ പ്രസവാവധി നല്‍കുന്നുണ്ട്. എന്നാല്‍ ഇത് അധ്യാപകര്‍ക്ക് ബാധകമല്ലെന്നാണ് സ്വാശ്രയ സ്ഥാപനങ്ങളുടെ നിലപാട്. സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രശ്നം മുഖ്യമന്ത്രിയുടെയും വനിതാ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

സംഘടിതമായി പ്രശ്നം ഉന്നയിക്കാന്‍ കഴിയാത്തതിനാല്‍ വ്യക്തിപരമായി അധ്യാപകരും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടെന്നും പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. അപ്പോഴും രാജ്യത്തെ എല്ലാ അമ്മമാര്‍ക്കും ലഭിക്കുന്ന നിയമപരമായ ആനുകൂല്യം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഒരു വിഭാഗം അധ്യാപകര്‍.

Similar Posts