Kerala
ദേശീയപാതാ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലം ഒഴിവാക്കി അലൈന്‍മെന്‍റ്; സര്‍വകക്ഷിയോഗം നാളെദേശീയപാതാ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലം ഒഴിവാക്കി അലൈന്‍മെന്‍റ്; സര്‍വകക്ഷിയോഗം നാളെ
Kerala

ദേശീയപാതാ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലം ഒഴിവാക്കി അലൈന്‍മെന്‍റ്; സര്‍വകക്ഷിയോഗം നാളെ

Sithara
|
29 May 2018 4:22 AM GMT

മലപ്പുറം കൂരിയാട് മുതല്‍ അരീത്തോട് വരെ ദേശീയപാതാ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലം ഒഴിവാക്കിയാണ് നിര്‍ദിഷ്ടപാതക്കായി ഭൂമി ഏറ്റെടുക്കുന്നത്.

മലപ്പുറം കൂരിയാട് മുതല്‍ അരീത്തോട് വരെ ദേശീയപാതാ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലം ഒഴിവാക്കിയാണ് നിര്‍ദിഷ്ടപാതക്കായി ഭൂമി ഏറ്റെടുക്കുന്നത്. നെല്‍പാടവും പൊതുശ്മശാനവും അറുപതോളം വീടുകളും നഷ്ടപ്പെടുന്നതാണ് ഈ അലൈന്‍മെന്‍റ്.

കൂരിയാട് നിന്നും അരീത്തോട് വരെയുള്ള നാല് കിലോമീറ്ററിലെ അലൈന്‍മെന്‍റ് നിലവിലെ ദേശീയപാത പൂര്‍ണമായും ഒഴിവാക്കിയാണ് തയ്യാറാക്കിയത്. നെല്‍പാടവും അറുപതോളം വീടുകളും പുതിയ അലൈന്‍മെന്‍റില്‍ നഷ്ടപ്പെടും. 45 മീറ്റര്‍ വീതിയാണ് പുതിയ പാതക്ക് വേണ്ടത്. എന്നാല്‍ നിലവിലെ ദേശീയപാതയും ഇരുവശങ്ങളും ചേര്‍ത്ത് 50 മീറ്ററിലധികം സ്ഥലമുണ്ട്.

നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ അലൈന്‍മെന്‍റിലെ അപാകതകള്‍ സംബന്ധിച്ച ചര്‍ച്ചയുണ്ടാകും. പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

Related Tags :
Similar Posts