Kerala
എല്ലാവരുടേതുമാണ് ഇന്ത്യ; കണ്ണൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ബഹുജനറാലിഎല്ലാവരുടേതുമാണ് ഇന്ത്യ; കണ്ണൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ബഹുജനറാലി
Kerala

എല്ലാവരുടേതുമാണ് ഇന്ത്യ; കണ്ണൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ബഹുജനറാലി

Sithara
|
29 May 2018 7:26 AM GMT

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെ നിരന്തരമായ അക്രമങ്ങള്‍ അരങ്ങേറുകയാണെന്നും ഇതിനെതിരെ ബഹുജന കൂട്ടായ്മ ഉയര്‍ന്ന് വരേണ്ട കാലമാണിതെന്നും എസ് ക്യു ആര്‍ ഇല്യാസ്

എല്ലാവരുടേതുമാണ് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കണ്ണൂരില്‍ ബഹുജന റാലി സംഘടിപ്പിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെ നിരന്തരമായ അക്രമങ്ങള്‍ അരങ്ങേറുകയാണെന്നും ഇതിനെതിരെ പുതിയൊരു ബഹുജന കൂട്ടായ്മ ഉയര്‍ന്ന് വരേണ്ട കാലമാണിതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് എസ് ക്യു ആര്‍ ഇല്യാസ് പറഞ്ഞു.

എല്ലാവരുടേതുമാണ് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ ഒന്ന് മുതല്‍ 18 വരെ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണ്ണൂരില്‍ ബഹുജന റാലി സംഘടിപ്പിച്ചത്. കണ്ണൂര്‍ സെന്‍റ് മൈക്കിള്‍സ് സ്കൂളിന് മുന്നില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് പേരാണ് അണിനിരന്നത്. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനം പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്‍റ് ഡോ എസ് ക്യു ആര്‍ ഇല്യാസ് ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ ദലിത് -മുസ്‍‍ലിം -കര്‍ഷക സമൂഹം പലതരത്തിലുളള വേട്ടയാടലുകള്‍ക്ക് വിധേയമാക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സുരേന്ദ്രന്‍ കരിപ്പുഴ, കെ എ ഷഫീഖ്, റസാഖ് പാലേരി, ജബീന ഇര്‍ഷാദ്, സൈനുദ്ദീന്‍ കരിവെളളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 18ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പാര്‍ലമെന്‍റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Tags :
Similar Posts