Kerala
മലപ്പുറത്ത് ദേശീയപാത റീ അലൈന്‍മെന്‍റ്; സാങ്കേതിക പഠനം നടത്തുംമലപ്പുറത്ത് ദേശീയപാത റീ അലൈന്‍മെന്‍റ്; സാങ്കേതിക പഠനം നടത്തും
Kerala

മലപ്പുറത്ത് ദേശീയപാത റീ അലൈന്‍മെന്‍റ്; സാങ്കേതിക പഠനം നടത്തും

Sithara
|
29 May 2018 1:33 AM GMT

ദേശീയപാത സര്‍വെക്കെതിരെ പ്രതിഷേധമുയര്‍ന്ന മേഖലകളിലേക്ക് ജനപ്രതിനിധികള്‍ സമര്‍പ്പിച്ച ബദല്‍ അലൈന്‍മെന്‍റിന്‍റെ സാധ്യതകളാണ് പരിശോധിക്കുക.

മലപ്പുറത്ത് ദേശീയപാത റീ അലൈന്‍മെന്‍റിന് സാങ്കേതിക പഠനം നടത്താന്‍ തീരുമാനം. ദേശീയപാത സര്‍വെക്കെതിരെ പ്രതിഷേധമുയര്‍ന്ന മേഖലകളിലേക്ക് ജനപ്രതിനിധികള്‍ സമര്‍പ്പിച്ച ബദല്‍ അലൈന്‍മെന്‍റിന്‍റെ സാധ്യതകളാണ് പരിശോധിക്കുക. മലപ്പുറം കലക്ടറേറ്റില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ 11ന് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്‍റെ തുടര്‍ നടപടികള്‍ക്കായാണ് ജില്ലാ കലക്ടര്‍ ഇന്ന് യോഗം വിളിച്ചത്. ദേശീയപാത വികസനത്തിന് അലൈന്‍മെന്‍റില്‍ അപാകതയുണ്ടെന്ന് പരാതി ഉന്നയിച്ച 9 പഞ്ചായത്തുകള്‍ ബദല്‍ അലൈന്‍മെന്‍റ് സമര്‍പ്പിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരും സമര സമിതി പ്രവര്‍ത്തകരും എംഎല്‍എമാരായ കെഎന്‍എ ഖാദര്‍, പി കെ അബ്ദുറബ്ബ്, സി മമ്മൂട്ടി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

സര്‍വെ നിര്‍ത്തിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സമര സമിതി നിലപാട്. പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ബദല്‍ അലൈന്‍മെന്‍റിന്‍റെ പ്രായോഗികതയും സാങ്കേതിക വശങ്ങളും ദേശീയ പാത അതോറിറ്റി പരിശോധിക്കും.

Similar Posts