ചെങ്ങന്നൂരില്‍ എല്‍ഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് ഹസ്സന്‍
|സജി ചെറിയാന്റെ പരാജയം ഒഴിവാക്കാന്‍ പശ്ചിമ ബംഗാള്‍ മാതൃകയിലാണ് കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നതെന്നും ഹസ്സന്‍ ആരോപിച്ചു
ചെങ്ങന്നൂരില്‍ എല്‍ഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍. സജി ചെറിയാന്റെ പരാജയം ഒഴിവാക്കാന്‍ പശ്ചിമ ബംഗാള്‍ മാതൃകയിലാണ് കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നതെന്നും ഹസ്സന്‍ ആരോപിച്ചു.
പശ്ചിമ ബംഗാളില്‍ ചിലയിടങ്ങളില്‍ സി പി എമ്മും ബി ജെ പിയും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. സമാന മാതൃകയില്‍ ബി ജെ പിയുമായി ചെങ്ങന്നൂരില്‍ സഖ്യമുണ്ടിക്കിയിരിക്കുകയാണ്. ആര്‍ എസ്സ് എസ്സിന്റെ വോട്ട് വേണ്ടന്ന് കോടിയേരിയും സ്വീകരിക്കുമെന്ന് കാനം രാജേന്ദ്രനും പ്രസ്താവിച്ചത്, ഈ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് എം എം ഹസ്സന്‍ ആരോപിച്ചു. സജി ചെറിയാന്റെ വിജയം ഉറപ്പിക്കാനാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്, എന്നാല്‍ ഇതിന്റെ ഫലം വിപരീതമായിരിക്കും. പിണറായി വിജയന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി അധപതിച്ചു. സെല്‍ ഭരണമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. ഭരണകൂടത്തിന്റെ അക്രമമവും അസഹിഷ്ണുതയും അഹങ്കാരവും ജനങ്ങള്‍ സഹിക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്.
നയങ്ങളുടെയും പ്രവൃത്തികളുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ വ്യത്യാസമില്ല. ഭരണകൂടത്തിന്റെ അസഹിഷ്ണുത ഇല്ലാതാക്കാന്‍ ജനവിധിക്കേ സാധിക്കു എന്നും ഹസ്സന്‍ പറഞ്ഞു.