Kerala
അമിറുല്‍ ഇസ്ലാമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുഅമിറുല്‍ ഇസ്ലാമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു
Kerala

അമിറുല്‍ ഇസ്ലാമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

admin
|
29 May 2018 4:54 PM GMT

അമിറുല്‍ ഇസ്ലാമിനെ ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ജിഷ വധക്കേസ് പ്രതി അമിറുല്‍ ഇസ്ലാമിനെ ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 30ആം തിയ്യതി വൈകിട്ട് 4.30 വരെയാണ് കസ്റ്റഡി കാലാവധി. പ്രതിഭാഗം കസ്റ്റഡി അപേക്ഷയെ എതിര്‍ത്തില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് വീട്ടില്‍ പോകണം എന്നായിരുന്നു പ്രതിയുടെ മറുപടി. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

കാക്കനാട് ജില്ല ജയിലില്‍ പാര്‍പ്പിച്ച അമിറുല്‍ ഇസ്ലാമിനെ കനത്ത സുരക്ഷയിലാണ് പെരുമ്പാവൂര്‍ കോടതിയിലേക്ക് എത്തിച്ചത്. ഇതിനായുള്ള പ്രൊഡക്ഷന്‍ വാറണ്ട് ഇന്നലെ തന്നെ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു.പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കിട്ടിയതോടെ സംഭവ സ്ഥലത്ത് എത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തുന്ന നടപടിയിലേക്ക് അന്വേഷണ സംഘം കടക്കും. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ മുഖം മറച്ചാണ് പ്രതിയെ ഇന്നും കോടതിയില്‍ എത്തിച്ചത്. ‌‌

ഇന്നലെ കാക്കനാട് ജില്ല ജയിലില്‍ നടന്ന തെളിവെടുപ്പില്‍ ജിഷയുടെ അയല്‍വാസിയും കേസിലെ മുഖ്യ സാക്ഷിയുമായ ശ്രീലേഖ അമിറുല്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞു. കേസില്‍ 7 പേരുടെ സാക്ഷി പട്ടികയാണ് പൊലീസ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരിച്ചറിയല്‍ പരേഡ് വരും ദിവസങ്ങളില്‍ ഉണ്ടാകും.

Similar Posts