Kerala
ഡിഫ്തീരിയ മരണം:ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം മലപ്പുറത്തേക്ക്ഡിഫ്തീരിയ മരണം:ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം മലപ്പുറത്തേക്ക്
Kerala

ഡിഫ്തീരിയ മരണം:ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം മലപ്പുറത്തേക്ക്

Sithara
|
29 May 2018 1:35 PM GMT

വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ്.

മലപ്പുറം ജില്ലയിലെ ഡിഫ്ത്തീരിയ മരണം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം ഇന്നും നാളെയും ജില്ല സന്ദര്‍ശിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മലപ്പുറം ജില്ലയില്‍ പതിനഞ്ച് വയസ്സിന് താഴെയുള്ള രണ്ട് കുട്ടികള്‍ ഡിഫ്ത്തീരിയ ബാധയെ തുടര്‍ന്ന് മരിക്കാനിടയായ സംഭവം അന്വേഷിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിച്ച് കൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉത്തറവിറക്കി. അഡീഷനല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നും നാളെയും ജില്ലയില്‍ ക്യാമ്പ് ചെയ്യും. ഇന്നലെ ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വാക്സിന്‍ എടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. വിദഗ്ധ ഡോക്ടറെ പങ്കെടുപ്പിച്ച് കൊണ്ട് സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നടത്താനും നിര്‍ദേശം നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു,

Related Tags :
Similar Posts