Kerala
Kerala

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കെട്ടിട നിര്‍മ്മാണ മേഖലക്ക് ആശങ്ക

Khasida
|
29 May 2018 8:43 PM GMT

രജിസ്‌ട്രേഷന്‍ ചാര്‍ജ് 6 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി കൂട്ടിയത് കെട്ടിട നിര്‍മ്മാണ മേഖലക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വിദഗ്ദര്‍ പറയുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കെട്ടിട നിര്‍മ്മാണ മേഖലക്ക് ആശങ്കയാണ് സമ്മാനിച്ചത്. രജിസ്‌ട്രേഷന്‍ ചാര്‍ജ് 6 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി കൂട്ടിയത് കെട്ടിട നിര്‍മ്മാണ മേഖലക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വിദഗ്ദര്‍ പറയുന്നു. ഇന്ത്യ ഒട്ടാകെ നടപ്പാക്കുന്ന അഫോഡബിള്‍ ഹൌസിംഗ് പദ്ധതി നടപ്പാക്കാനുള്ള പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലില്ലെന്നും ആക്ഷേപമുണ്ട്

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കെട്ടിട നിര്‍മ്മാണ മേഖലക്ക് ആശ്വസിക്കാന്‍ ഒന്നുമില്ലെന്നാണ് മേഖലയിലെ വിദഗ്ദരുടെ അഭിപ്രായം. കെട്ടിട നിര്‍മ്മാണ മേഖലക്ക് അനുകൂലമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ വന്നിട്ടില്ല. ഭൂമി കൈമാറ്റങ്ങള്‍ക്കുള്ള റജിസ്‌ട്രേഷന്‍ ഫീസ് 6 ശതമാനത്തില്‍ നിന്ന് 8 ശതമാനമാക്കി ഉയര്‍ത്തിയതില്‍ വ്യക്തത വരുത്തേണ്ടതുണ്ടതുണ്ട്. ഇക്കാര്യത്തില്‍ നിയമം നടപ്പില്‍ വന്നാല്‍ വ്യക്തത വരൂ എന്നും വിദഗ്ദര്‍ പറയുന്നു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഇതില്‍ ഏതിനാണ് എങ്ങനെയാണ് റജിസ്‌ട്രേഷന്‍ ഫീസ് വരുന്നതെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴത്തെ നിലയില്‍ ഇനിയും ടാക്‌സ് കൂട്ടിയാല്‍ കെട്ടിട നിര്‍മ്മാണ മേഖല പിടിച്ച് നില്‍ക്കില്ലെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കുന്ന അഫോഡബിള്‍ ഹൌസിംഗ് പദ്ധതി നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലില്ല. പദ്ധതി നടപ്പാക്കണമെങ്കില്‍ രജിസ്‌ട്രേഷന്‍ ചാര്‍ജ് കുറക്കുയും സേവന നികുതിയും വാറ്റും ചുമത്താതിരിക്കുകയും ചെയ്യണം. ഇത്തരത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ മാത്രമേ അഫോഡബിള്‍ ഹൌസിംഗ് പദ്ധതി നടപ്പാക്കാന്‍ കഴിയൂ.

ബജറ്റിനെ സംബന്ധിച്ച് കെട്ടിട നിര്‍മ്മാണ മേഖലയുടെ അഭിപ്രായങ്ങള്‍ ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

Similar Posts