റെഡ്ക്രോസ് കേരള ഘടകം പിരിച്ചുവിട്ടു
|കേരളഘടകത്തിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ആയുഷ് വകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
റെഡ്ക്രോസ് കേരള ഘടകം പിരിച്ചുവിട്ടു. ചെയര്മാന് സുനില്‍ സി കുര്യനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കാണ് സംസ്ഥാന അഡ്മിനിസ്ട്രേറ്ററുടെ ചുമതല.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് റെഡ്ക്രോസ് കേരളഘടകം പിരിച്ചുവിട്ടതായുള്ള ഉത്തരവ് പുറത്തിറങ്ങിയത്. കേരളഘടകത്തിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ആയുഷ് വകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
റെഡ് ക്രോസ് ചെയര്മാന് സുനില്‍ സി കുര്യനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കും. തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കാണ് സംസ്ഥാന അഡ്മിനിസ്ട്രേറ്ററുടെ താത്കാലിക ചുമതല. ജില്ലാ ഘടകങ്ങളുടെ ചുമതല അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇന്ന് പത്ത് മണിയോടെ മുഴുവന്‍ ഉദ്യോഗസ്ഥരോടും ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തനിക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്നാണ് സുനില്‍ സി കുര്യന്റെ നിലപാട്. ഇന്ന് നടക്കുന്ന ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ വിരോധമാണ് നടപടിക്ക് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് സുനില്‍ സി കുര്യന് മത്സരിക്കുന്നത്.