പഞ്ഞക്കര്‍ക്കിടകം മറഞ്ഞു, പൊന്നിന്‍ ചിങ്ങം പിറന്നു
|നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ കൂടി ചിങ്ങം ഉണര്‍ത്തുന്നു
പൊന്നിന്‍ ചിങ്ങം പിറന്നു. മലയാളിക്ക് പുത്തന്‍ പ്രതീക്ഷകളുടെ പുതുവര്‍ഷാരംഭം. ഓണത്തിന്റെ വരവറിയിച്ചാണ് ചിങ്ങത്തിന്റെ പിറവി. നഷ്ടമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ കൂടി ചിങ്ങം ഉണര്‍ത്തുന്നു.
കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി ചിങ്ങം തെളിഞ്ഞു. മലയാളക്കരയില്‍ ആയിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിരണ്ടാം പുതുവര്‍ഷം. ചിങ്ങപ്പിറവിയില്‍ തുടങ്ങുന്ന ഓണക്കാലം മണ്ണില്‍ പൂക്കളും മനസ്സില്‍ പൂവിളികളും നിറയ്ക്കും. പ്രകൃതി പുതുവസ്ത്രമണിയും. സമൃദ്ധിയുടെ കാര്‍ഷിക സംസ്കാരം ഓര്‍മകളിലേക്ക് പിന്‍വാങ്ങുന്നുവെന്ന ആധി ഈ ചിങ്ങം പങ്കുവെക്കുന്നു. അടുക്കളത്തോട്ടങ്ങളിലൂടെയും ജൈവകൃഷിയിലൂടെയും അത് തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയും. എങ്കിലും ചിങ്ങത്തേരിലേറി വരുന്ന ആഘോഷക്കാലത്തെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങിക്കഴിഞ്ഞു.