Kerala
റബര്‍ വിലത്തകര്‍ച്ച: കര്‍ഷകര്‍ ദുരിതത്തില്‍റബര്‍ വിലത്തകര്‍ച്ച: കര്‍ഷകര്‍ ദുരിതത്തില്‍
Kerala

റബര്‍ വിലത്തകര്‍ച്ച: കര്‍ഷകര്‍ ദുരിതത്തില്‍

Sithara
|
30 May 2018 7:42 PM GMT

134 രൂപയാണ് റബര്‍ബോര്‍ഡ് പറയുന്ന വിലയെങ്കിലും 108 രൂപയാണ് സാധാരണ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്

റബര്‍ സബ്സിഡി ലഭിക്കാത്തത് കൂടാതെ വിലത്തകര്‍ച്ചയും റബര്‍കര്‍ഷകരെ ദുരിതത്തിലാക്കുന്നു. 134 രൂപയാണ് റബര്‍ബോര്‍ഡ് പറയുന്ന വിലയെങ്കിലും 108 രൂപയാണ് സാധാരണ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഓണക്കാലം മുന്‍നിര്‍ത്തി മൊത്തകച്ചവടക്കാര്‍ വിലയിടിക്കുകയാണെന്നും ആരോപണമുണ്ട്. മീഡിയവണ്‍ എക്സ്‍ക്ലുസിവ്.

130 രൂപയും 131 രൂപയുമാണ് റബര്‍ ബോര്‍ഡിന്‍റെ വിലയെങ്കിലും സാധാരണകര്‍ഷകര്‍ക്ക് ഇത് ലഭിക്കുന്നില്ല. മൊത്തവ്യാപാരികള്‍ വില ഉയര്‍ത്താത്തനിലാണ് വ്യാപാര വില നല്‍കാനാവാത്തതെന്നാണ് ചെറുകിട കച്ചവടക്കാരുടെ വിശദീകരണം. വിലകുറഞ്ഞതോടെ വ്യാപാരികള്‍ റബര്‍ എടുക്കാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.

ഓണക്കാലമാകുമ്പോഴുള്ള പതിവ് അവസ്ഥയാണ് ഇതെന്നും പരാതിയുണ്ട്. സബ്സിഡിയും ഇല്ല വിലയും ഇല്ല എന്ന ഇരട്ടദുഖം പേറുകയാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍.

Similar Posts