Kerala
നാളെ മുതല്‍ ഏഴ് ദിവസം തുടര്‍ച്ചയായി അവധി; ബാങ്കുകള്‍ അഞ്ച് ദിവസം തുറക്കില്ലനാളെ മുതല്‍ ഏഴ് ദിവസം തുടര്‍ച്ചയായി അവധി; ബാങ്കുകള്‍ അഞ്ച് ദിവസം തുറക്കില്ല
Kerala

നാളെ മുതല്‍ ഏഴ് ദിവസം തുടര്‍ച്ചയായി അവധി; ബാങ്കുകള്‍ അഞ്ച് ദിവസം തുറക്കില്ല

Alwyn K Jose
|
30 May 2018 12:19 AM GMT

ഓണവും, പെരുന്നാളും അടുത്തടുത്ത ദിവസങ്ങളില്‍ വന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ മുതല്‍ ഒരാഴ്ച അവധിയാണ്.

ഓണവും, പെരുന്നാളും അടുത്തടുത്ത ദിവസങ്ങളില്‍ വന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ മുതല്‍ ഒരാഴ്ച അവധിയാണ്. ബാങ്കുകള്‍ തുടര്‍ച്ചയായ അഞ്ച് ദിവസം അടഞ്ഞ്കിടക്കും. എടിഎം സേവനം തടസ്സമില്ലാതെ നല്‍കുമെന്നാണ് വിവിധ ബാങ്ക് അധികൃതര്‍ നല്‍കുന്ന ഉറപ്പ്.

കുറേ നാളുകള്‍ക്ക് ശേഷമാണ് അടുത്തടുത്ത ഏഴ് ദിവസങ്ങളില്‍ അവധി വരുന്നത്. രണ്ടാം ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ നാളെയും, മറ്റെന്നാളും സാധാരണയുള്ള അവധി ദിനങ്ങളാണ്. ബലിപെരുന്നാളായതിനാലാണ് തിങ്കളാഴ്ച അവധി. ചൊവ്വാ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഓണ അവധികളും. വെള്ളിയാഴ്ച ശ്രീനാരായണ ഗുരു ജന്തിയായതിനാല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള തുടര്‍ച്ചയായ അ‍ഞ്ച് ദിവസങ്ങളിലാണ് ബാങ്ക് അവധി. പതിനേഴാം തീയതി ശനിയാഴ്ച പ്രവര്‍ത്തി ദിനമാണങ്കിലും കൂടുതല്‍ ജീവനക്കാരും അവധിയെടുക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഞായറാഴ്ചയുള്ള അവധിക്ക് ശേഷം തിങ്കളാഴ്ചയെ ഓഫീസുകള്‍ സജീവമാവുകയുള്ളൂ.

Related Tags :
Similar Posts