Kerala
പഠിക്കാനായി ചാണകം വരെ ചുമന്നു; വിദേശ ഡോക്ടറേറ്റ് നേടിയ പെണ്‍കുട്ടിയുടെ എഫ് ബി പോസ്റ്റ് വൈറല്‍പഠിക്കാനായി ചാണകം വരെ ചുമന്നു; വിദേശ ഡോക്ടറേറ്റ് നേടിയ പെണ്‍കുട്ടിയുടെ എഫ് ബി പോസ്റ്റ് വൈറല്‍
Kerala

പഠിക്കാനായി ചാണകം വരെ ചുമന്നു; വിദേശ ഡോക്ടറേറ്റ് നേടിയ പെണ്‍കുട്ടിയുടെ എഫ് ബി പോസ്റ്റ് വൈറല്‍

Khasida
|
30 May 2018 3:26 PM GMT

സ്വീഡനിലെ ലുണ്ട് യൂണിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ മലയാളി പെണ്‍കുട്ടിയുടെ എഫ് ബി പോസ്റ്റ് വൈറലാകുന്നു.

എൻ്റെ ഗവേഷണ പ്രബന്ധം ...എൻ്റെ ആദ്യത്തെ പുസ്തകം കടപ്പാട് ...ദൈവങ്ങളോട് ...അതെ ഒത്തിരി ആൾദൈവങ്ങളോട് വികാസ് ട്യൂട്ടോറിയൽ ...

Posted by Bindhu Sunil Karingannoor on Monday, October 24, 2016

സ്വീഡനിലെ ലുണ്ട് യൂണിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ മലയാളി പെണ്‍കുട്ടിയുടെ എഫ് ബി പോസ്റ്റ് വൈറലാകുന്നു. കൊല്ലം സ്വദേശിനി ബിന്ദു സുനില്‍ കരിങ്ങന്നൂര്‍ ആണ് ദാരിദ്ര്യത്തോട് വെല്ലുവിളിച്ച് താന്‍ നേടിയ നേട്ടത്തിന്റെ മധുരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

തന്നെ സഹായിച്ച ഒരുപാട് 'ആള്‍ദൈവ''ങ്ങളോട് നന്ദി പറഞ്ഞുകൊണ്ടാണ് തന്റെ നേട്ടത്തെ കുറിച്ചും അതിനായി താന്‍ പിന്നിട്ട വഴികളിലെ കഷ്ടതകളെ കുറിച്ചും ബിന്ദു പറയുന്നത്.

ഫീസ് കൊടുത്തില്ലെങ്കിലും വഴക്കുപറയാതെ ക്ലാസിലിരുത്തിയ അധ്യാപകര്‍ക്ക്, പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ചാണകം ചുമന്നതിനുള്ള കൂലി തന്ന്, ഈ കോലത്തില്‍ കണ്ടുപോകരുതെന്ന് പറഞ്ഞ സാറിന്‍, മോള്‍ക്ക് ഫസ്റ്റ്ക്ലാസുണ്ട് എന്ന പറഞ്ഞ അമ്മയ്ക്ക് കൂലി 200 രൂപ അധികം നല്‍കിയ മുതലാളിക്ക്, ചെരുപ്പ് വാങ്ങാനുള്ള പണം തികയാതെ വന്നപ്പോള്‍, പൊതിഞ്ഞുനല്‍കിയ ചെരിപ്പിനൊപ്പം പണവും തിരിച്ചുനല്‍കിയ കടക്കാരന്, 50 രൂപ എല്ലാവരും അധികം നല്‍കി കോളേജില്‍ നിന്ന് ടൂറിന് കൂടെക്കൂട്ടിയ കൂട്ടുകാര്‍ക്ക്‍, ടിക്കറ്റിന് പണം നല്‍കാനില്ലാതെ കണ്ണ് നിറഞ്ഞതു കണ്ട് സാരമില്ലെന്ന് പറഞ്ഞ ബസ് കണ്ടക്ടര്‍ക്ക്‍, ഒരു ദിവസത്തെ ഭക്ഷണം ആകെ രണ്ടു ദേശയാണെന്ന് മനസ്സിലാക്കി, മുതലാളികാണാതെ അധികം രണ്ടെണ്ണം കൂടി തന്ന ഹോട്ടല്‍ ജോലിക്കാരന് എല്ലാം തന്‍റെ എഫ് ബി പോസ്റ്റിലൂടെ ബിന്ദു കടപ്പാട് അറിയിക്കുന്നു.

തനിക്ക് നേരെ വരുന്ന മനുഷ്യര്‍ ദൈവങ്ങളും, വിഷമങ്ങള്‍ അനുഗ്രഹങ്ങളും ആയി മാത്രമേ കാണാന്‍ പറ്റൂ എന്നും അവര്‍ പറയുന്നു. ഇതിനകം 6000ത്തിലധികം ലൈക്കുകളും രണ്ടായിരത്തിലധികം ഷെയറുകളും ബിന്ദുവിന്റെ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.

Similar Posts