Kerala
സീറ്റ് നല്‍കാതെ സിപിഎം വഞ്ചിച്ചുവെന്ന് ജി.ദേവരാജന്‍സീറ്റ് നല്‍കാതെ സിപിഎം വഞ്ചിച്ചുവെന്ന് ജി.ദേവരാജന്‍
Kerala

സീറ്റ് നല്‍കാതെ സിപിഎം വഞ്ചിച്ചുവെന്ന് ജി.ദേവരാജന്‍

admin
|
30 May 2018 12:19 PM GMT

ഫോര്‍വേഡ് ബ്ലോക്കിനെ എന്തുകൊണ്ട് ഇടതുമുന്നണിയില്‍ എടുക്കുന്നില്ലെന്നും ദേവരാജന്‍ ചോദിച്ചു

സീറ്റു നല്‍കാതെ സിപിഎം ഫോര്‍വേഡ് ബ്ലോക്കിനെ വഞ്ചിച്ചുവെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജി.ദേവരാജന്‍ . മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലാണ് ദേവരാജന്റെ പ്രതികരണം. 'ഫോര്‍വേഡ് ബ്ലോക്കിനെ എന്തുകൊണ്ട് ഇടതുമുന്നണിയില്‍ എടുക്കുന്നില്ലെന്നും സിപിഎം, സിപിഐ നേതാക്കള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ദേവരാജന്‍ പറഞ്ഞു. ഒരു ഫ്രാന്‍സിസിനെയോ ജോര്‍ജിനെയോ കണ്ടല്ല ക്രൈസ്തവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുന്നതെന്നും ദേവരാജന്‍ വ്യക്തമാക്കി.

Similar Posts