Kerala
Kerala
നോട്ട് റദ്ദാക്കലിന്റെ പാപക്കറ കളയാനുള്ള കുമ്പസാരമാണ് ബജറ്റ്: തോമസ് ഐസക്
|30 May 2018 8:53 PM GMT
തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് തോമസ് ഐസക്
നോട്ട് റദ്ദാക്കലിന്റെ പാപക്കറ കളയാനുള്ള കുമ്പസാരമാണ് ബജറ്റ് അവതരണമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. രാജ്യം നേരിട്ട പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കുമ്പോള്‍ കേരളത്തിനും ആ അവകാശം തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നോട്ട് പിന്‍വലിക്കല്‍ മൂലം രാജ്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രം ബജറ്റ് അവതരിപ്പിക്കുന്നത്. ഗ്രാമീണ തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു.