Kerala
കശാപ്പ് നിരോധിച്ചതിനെതിരെ യുഡിഎഫ് കരിദിനം  ഇന്ന് ആചരിക്കുന്നുകശാപ്പ് നിരോധിച്ചതിനെതിരെ യുഡിഎഫ് കരിദിനം ഇന്ന് ആചരിക്കുന്നു
Kerala

കശാപ്പ് നിരോധിച്ചതിനെതിരെ യുഡിഎഫ് കരിദിനം ഇന്ന് ആചരിക്കുന്നു

Jaisy
|
30 May 2018 7:08 PM GMT

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകും.

കേന്ദ്ര സര്‍ക്കാറിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രണ വിജ്ഞാപനത്തിനെതിരെ യു ഡി എഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുന്നു. ഇതിന്റെ ഭാഗമായി യു ഡി എഫ് ജില്ല കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടന്നു. കന്നുകാലി ചന്ത നടത്തിയും മാട്ടിറച്ചി വിറ്റുമായിരുന്നു കോഴിക്കോട് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം.

തിരുവവന്തപുരത്ത് എം എല്‍ എ ഹോസ്റ്റല്‍ പരിസരത്ത് നിന്ന് ഏജീസ് ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്. ആലപ്പുഴയില്‍ നടന്ന പ്രതിഷേധ പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറിലായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. കന്നുകാലികളെയും കൊണ്ട് പ്രതിഷേധ പരിപാടിയിലേക്ക് കോണ്‍ഗ്രസുകാരെത്തിയപ്പോള്‍ വഴിയാത്രക്കാരും പ്രതിഷേധ പന്തലിന് ചുറ്റും കൂടി. പിന്നെ കാലി വില്‍പ്പനയും ബീഫ് കച്ചവടവും തകൃതി. ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ വേറിട്ട പ്രതിഷേധം.

Related Tags :
Similar Posts