Kerala
ലഘുലേഖകള്‍ മുമ്പ് പൊലീസ് ക്ലീന്‍ ചീറ്റ് നല്‍കിയവ; സംഘ്പരിവാർ സമ്മർദ്ദത്തിന് വഴങ്ങി കേസെന്ന് ആക്ഷേപംലഘുലേഖകള്‍ മുമ്പ് പൊലീസ് ക്ലീന്‍ ചീറ്റ് നല്‍കിയവ; സംഘ്പരിവാർ സമ്മർദ്ദത്തിന് വഴങ്ങി കേസെന്ന് ആക്ഷേപം
Kerala

ലഘുലേഖകള്‍ മുമ്പ് പൊലീസ് ക്ലീന്‍ ചീറ്റ് നല്‍കിയവ; സംഘ്പരിവാർ സമ്മർദ്ദത്തിന് വഴങ്ങി കേസെന്ന് ആക്ഷേപം

Muhsina
|
30 May 2018 4:50 PM GMT

പരസ്യമായി പ്രചാരണം നടത്തിയ പ്രവർത്തകരെ മർദ്ദിച്ച ശേഷമാണ് പേലീസിനെ ഏൽപിക്കുന്നത്. എന്നാൽ മർദ്ദിച്ചവർക്കെതിരെ കേസെടുത്തിട്ടില്ല.

ലഘുലേഖ വിതരണം ചെയ്ത വിസ്ഡം പ്രവർത്തകർക്കെതിരെ സംഘ്പരിവാർ സമ്മർദ്ദത്തിന് വഴങ്ങി കേസെടുത്തെന്ന് ആക്ഷേപം. പരസ്മായി പ്രചാരണം നടത്തിയ പ്രവർത്തകരെ മർദ്ദിച്ച ശേഷമാണ് പേലീസിനെ ഏൽപിക്കുന്നത്. എന്നാൽ മർദ്ദിച്ചവർക്കെതിരെ കേസെടുത്തിട്ടില്ല. വർഗീയതക്കും മത വിദ്വേഷങ്ങൾക്കുമെതിരെയുള്ള ലഘു ലേഖകളടക്കം വിതരണം ചെയ്തവർക്കെതിരെയാണ് അറസ്റ്റ് ചെയ്ത് കേസെടുത്തിരിക്കുന്നത്.

മുജാഹിദ് പ്രവർത്തകർ ആരംഭിച്ച ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്. ഇതിന് ശേഷം വ്യത്യസ്ത കാമ്പയിനുകളാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീടുകൾ കയറി പ്രചാരണം നടത്തിയത്. പ്രചാരണം നടത്തിയ പ്രവർത്തകരെ സംഘ് പരിവാർ പ്രവർത്തകർ തടഞ്ഞ് വച്ച് മർദ്ദിച്ചു. അതിന് ശേഷമാണ് പേലിസിന് കൈമാറുന്നത്. ബിജെപി നേതാക്കൾ അടക്കമുള്ള ജനപ്രതിനിധികൾക്ക് ലഘുലേഖ കൈമാറിക്കൊണ്ട് ഈ മാസം തുടക്കം മുതൽ കാന്പയിന്‍ നടത്തി വരികയാണ്. മാത്രവുമല്ല പേലീസിന് ലഭിച്ച ബുക്ക് ലെറ്റിനെക്കുറിച്ച് നേരത്തേ വിഎച്ചപി പരാതി നൽകിയ ശേഷം കോഴിക്കോട് പോലീസ് പരിശേധിച്ചശേഷം പരാതി തളളിക്കളഞ്ഞതാണ്. ഇങ്ങനെയൊക്കെ ആയിരിക്കേ ഇതൊന്നും പരിശോധിക്കാതെ സംഘ് പരിവാറിന്റെ പരാതിയിൽ കേസെടുത്തെന്നാണ് ആക്ഷേപം.

ഐഎസ് വിരുദ്ധ കാന്പയിൻ ലഘു ലേഖയടക്കം വർഗീയതക്കും മതവിദ്വോഷത്തിനും എതിരയുള്ള താണ്. ഇക്കാര്യങ്ങളും പോലീസ് പരിശോച്ചില്ലെന്നും പരാതിയുണ്ട്. ക്യാമ്പയിന്‍ നടത്തിയ പ്രവർത്തകരെ തടയുകയും മർദ്ദിക്കുകയും ചെയ്തിട്ടും നടപടിയടുത്തില്ലെന്നും ആക്ഷേപമുണ്ട്.

Similar Posts