Kerala
ഓണറേറിയത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം: അംഗനവാടി ജീവനക്കാര്‍ ആശങ്കയില്‍‌ഓണറേറിയത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം: അംഗനവാടി ജീവനക്കാര്‍ ആശങ്കയില്‍‌
Kerala

ഓണറേറിയത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം: അംഗനവാടി ജീവനക്കാര്‍ ആശങ്കയില്‍‌

admin
|
30 May 2018 5:10 AM GMT

വര്‍ധിപ്പിച്ച തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കണമെന്ന ഉത്തരവ് പ്രായോഗികമല്ലെന്നാണ് ഇടതു സംഘടനകള്‍

അംഗനവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം നല്‍കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. വര്‍ധിപ്പിച്ച തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കണമെന്ന ഉത്തരവ് പ്രായോഗികമല്ലെന്നാണ് ഇടതു സംഘടനകളുടെ ആരോപണം. വര്‍ധിപ്പിച്ച തുക നല്‍കേണ്ടെന്ന് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ചിലര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എം കെ മുനീര്‍ ആരോപിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അംഗനവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിച്ചത്. വര്‍ക്കര്‍മാരുടേത് 6500 രൂപയില്‍ നിന്നും പതിനായിരം രൂപയായി വര്‍ധിപ്പിച്ചു, ഹെല്‍പ്പര്‍മാരുടേത് 4100 രൂപയില്‍ നിന്നും 7000 രൂപയായി. വര്‍ധിപ്പിച്ച തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. തനത് ഫണ്ടില്‍ നിന്നും നല്‍കുന്ന തുക പ്രൊജക്ട് രൂപീകരിക്കുമ്പോള്‍ വികസന ഫണ്ടില്‍ നിന്നും ലഭിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഈ മാസം മുതല്‍ ഇത് നടപ്പിലാക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഈ തുക നല്‍കാനാവില്ലെന്ന് അംഗനവാടി ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്.

വര്‍ധിപ്പിച്ച ഓണറേറിയം നല്‍കാതിരിക്കാന്‍ രാഷ്ട്രീയ ഉദ്ദേശത്തോടെ ചിലര്‍ ശ്രമിക്കുന്നെണ്ടെന്നാണ് മന്ത്രി എം കെ മുനീറിന്റെ ആരോപണം.

വര്‍ധിപ്പിച്ച ഓണറേറിയത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതില്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് അംഗനനവാടി ജീവനക്കാര്‍ ആശങ്കയിലാണ്.

Similar Posts