Kerala
വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിട്ടും സര്‍ക്കാരിന് ആര്‍എസ്എസിനോട് മൃദു സമീപനം: എകെ ആന്റണിവര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിട്ടും സര്‍ക്കാരിന് ആര്‍എസ്എസിനോട് മൃദു സമീപനം: എകെ ആന്റണി
Kerala

വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിട്ടും സര്‍ക്കാരിന് ആര്‍എസ്എസിനോട് മൃദു സമീപനം: എകെ ആന്റണി

Jaisy
|
30 May 2018 7:50 AM GMT

ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്

സിപിഎമ്മിനും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കോൺഗ്രസിനെ തകർക്കാൻ ബിജെപിയെ വളർത്തുകയാണ് സിപിഎം ചെയ്യുന്നത്. ബിജെപി, ആർഎസ്എസ് നേതാക്കൾ കേരളത്തിൽ വന്ന് വിദ്വോഷ പ്രസംഗമാണ് നടത്തുന്നത്. എന്നാൽ പ്രസംഗത്തിൽ ബിജെപിയോടും ആർ എസ് എസിനോടും ആക്രമണ സ്വഭാവവും സമീപനത്തിൽ മൃദു രീതിയുമാണ് സിപിഎമ്മിന്റേതെന്നും ആന്റണി പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിയെ മുഖ്യ പ്രതിപക്ഷമാക്കാമെന്ന സന്ദേശമാണ് കേരളത്തിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്ന സിൻഡിക്കേറ്റ് പ്രധാനമന്ത്രിക്ക് നൽകുന്നത്. ആർഎസ് എസിനെതിരെ പ്രസംഗിക്കുകയും പ്രവൃത്തിയിൽ ആർഎസ്എസിനെ സഹായിക്കുകയും ചെയ്യുകയാണ് സിപിഎം.

വിദ്വോഷ പ്രസംഗം നടത്തി കേരളത്തിലെ സൗഹാർദ്ദാന്തരീക്ഷത്തെ തകർക്കാൻ ബി ജെ പി ആർ എസ് എസ് നേതാക്കൾ ശ്രമിക്കുമ്പോൾ സി പി എം നോക്കി നിൽക്കുന്നു. ദുർബല കേസുകൾ മാത്രമെടുത്ത് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി. കേരള സർക്കാരിന് കീഴിൽ ആർഎസ്എസിനോടും ബിജെപിയോടും മമത പുലർത്തുന്ന ശക്തികളുണ്ടെന്നും ആന്റണി ആരോപിച്ചു.

Related Tags :
Similar Posts