Kerala
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം അവസാനിച്ചുവിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം അവസാനിച്ചു
Kerala

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം അവസാനിച്ചു

Subin
|
30 May 2018 8:35 AM GMT

പതിനൊന്ന് ദിവസമായിട്ടും സമരം ചെയ്യുന്ന തൊഴിലാളികൾ പിൻമാറാത്ത സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം സമരക്കാരുമായി ചർച്ചക്ക് തയ്യാറായത്

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിച്ചു. ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർന്നത്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതായി സമര സമിതി പറഞ്ഞു.

പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പിലാക്കുക, പൈലിങ് മൂലം കേടുപാടുകള്‍ സംഭവിച്ച വീടുകളിലുള്ളവരെ പുനരധിവസിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഈ മാസം 24ന് മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയത്. രാവിലെ ജില്ലാ കലക്ടറുടെ ചേംബറിൽ പാരിഷ് കൗൺസിൽ അംഗങ്ങളും തൊഴിലാളികളുമുൾപ്പെടെ 10 പേരാണ് ചർച്ച നടത്തിയത്.

നഷ്ടപരിഹാരത്തുക, മണ്ണെണ്ണ സബ്സിഡി വർധിപ്പിക്കുക, ഭവന രഹിതരായ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വെച്ചത്. ഈ മാസം 16 ന് ജില്ലാ കലക്ടർ നേരിട്ട് തൊഴിലാളികളെ സന്ദർശിക്കും.

Similar Posts