ലക്ഷദ്വീപിലുഉള്ളവര്‍ക്ക് മടങ്ങാനായില്ല; 110പേര്‍ കോഴിക്കോട് കുടുങ്ങി കിടക്കുന്നു
|ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നിരവധി ലക്ഷദ്വീപുകാരാണ് കോഴിക്കോട് കുടുങ്ങി കിടക്കുന്നത്. 4ദിവസമായിട്ടും തിരിച്ചുപോക്ക് സംബന്ധിച്ച അനിശ്ചിതത്വം..
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നിരവധി ലക്ഷദ്വീപുകാരാണ് കോഴിക്കോട് കുടുങ്ങി കിടക്കുന്നത്. 4ദിവസമായിട്ടും തിരിച്ചുപോക്ക് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇവരുടെ ജീവിതം മുനോട്ടുപോകുന്നത്.
ചികിത്സക്കും,പഠനത്തിനും മറ്റുമായി കോഴിക്കോട് എത്തിയ 110പേര്‍ക്ക് വീട്ടിലേക്ക് മടങ്ങാനായിട്ടില്ല. കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ബേപ്പൂരില്‍നിന്നും പുറപെടേണ്ട എം.വി മിനികോയി കപ്പലിന്‍റെ യാത്ര റദ്ദാക്കിയിരുന്നു.എപ്പോള്‍ കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ല.
കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്‍റെയും വിവിധ സന്നന്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഇവര്‍ ജീവിക്കുന്നത്.എന്നാല്‍ ലക്ഷദ്വീപ് ഭരണകൂടം ഒരു സാഹയവും ചെയ്തില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഉറ്റവരെല്ലാം ദ്വീപിലാണെന്നത് ഇവരുടെ ഭീതി വര്‍ധിപ്പിക്കുന്നു.ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്ന സമയത്ത് ബന്ധുക്കളെ ഫോണില്‍പോലും വിളിക്കാനായില്ല. എത്രയും വേഗത്തില്‍ തങ്ങളെ നാട്ടിലെത്തിക്കണമെന്നും ലക്ഷദ്വീപിലുഉള്ളവര്‍ക്ക് സുരക്ഷയെരുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.