കേരള യൂനിവേഴ്സിറ്റിയില്‍ നിയമന ക്രമക്കേടെന്ന ആരോപണം പൊളിയുന്നു
|പിഎച്ഡി ഇല്ലെന്ന് ആരോപണമുയര്‍ന്ന അസി. പ്രൊഫസര്‍ ദിവ്യ സി സേനന് പി എച് ഡി മാത്രമല്ല രണ്ട് പോസ്റ്റ് ഡോക്ടറര്‍ ഫെലോഷിപ്പുമുണ്ട്. വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതില്‍ ദുഖമെന്നും ആരോപണങ്ങള്‍ തെറ്റാണെന്നും..
കേരള യൂനിവേഴ്സിറ്റിയില്‍ നിയമന ക്രമക്കേട് നടന്നെന്ന ആരോപണം പൊളിയുന്നു. പിഎച്ഡി ഇല്ലെന്ന് ആരോപണമുയര്‍ന്ന അസി. പ്രൊഫസര്‍ ദിവ്യ സി സേനന് പി എച് ഡി മാത്രമല്ല രണ്ട് പോസ്റ്റ് ഡോക്ടറര്‍ ഫെലോഷിപ്പുമുണ്ട്. വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതില്‍ ദുഖമെന്നും ആരോപണങ്ങള്‍ തെറ്റാണെന്നും ദിവ്യ മീഡിയവണിനോട് പറഞ്ഞു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
അസി. പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്പോള്‍ പി എച് ഡിയും ദേശീയ പബ്ലിക്കേഷനും ഇല്ലായിരുന്നു എന്നതായിരുന്നു ദിവ്യ സി സേനന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണം. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇത് നിഷേധിക്കുകയാണ് ദിവ്യ പി എച് ഡി പൂര്‍ത്തിയായി എന്നു മാത്രമല്ല രണ്ട് പോസ്റ്റ് ഡോക്ടറേറ്റുകളും ദിവ്യ സ്വന്തമാക്കി. അന്താരഷ്ട്ര തലത്തിലെ മികച്ച സ്കോളര്‍ഷിപ്പായ ഫുള്‍ബ്രൈറ്റ് നേടിയ ദിവ്യ രാമന്‍ സ്കോളര്‍ഷിപ്പും കരസ്ഥമാക്കി
അധ്യാപനത്തിലും ഗവേഷണത്തിലും താല്പര്യമുള്ള ദിവ്യയുടേതായി അന്തരാഷ്ട്ര പ്രസാധകരുടെ മൂന്ന് പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളുമുണ്ട്. നിരവധി വിദേശ സര്‍വകലാശാലകളില്‍ പ്രബന്ധ അവതരണത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. വി സി ക്കെതിരായ ചില സിന്‍ഡിക്കേറ്റംഗങ്ങളുടെ നീക്കത്തിനിടെ ബലിയാടാവുകയായിരുന്നു താനെന്ന് വരുന്ന ശനിയാഴ്ച കാലിഫോര്‍ണിയ യൂനിവേഴ്സിറ്റി പ്രബന്ധാവതരണത്തിന് പോകാനിരിക്കുന്ന ദിവ്യ കൂട്ടിചേര്‍ത്തു.