Kerala
നീര്‍മാതളത്തിന് മുന്നില്‍ പൂക്കളുടെ പൂരംനീര്‍മാതളത്തിന് മുന്നില്‍ പൂക്കളുടെ പൂരം
Kerala

നീര്‍മാതളത്തിന് മുന്നില്‍ പൂക്കളുടെ പൂരം

Jaisy
|
30 May 2018 9:33 AM GMT

തൃശൂർ പൂരം എക്സിബിഷൻ കമ്മിറ്റിയാണ് ഈ കാഴ്ചപൂരത്തിന് പിന്നിൽ

പ്രധാനവേദി നീർമാതളത്തിന്റെ മുറ്റത്ത്‌ വന്നാൽ കണ്ണ് ഒന്ന് ഉടക്കും. മത്സരം കാണാൻ എത്തുന്നവരെ ആദ്യം സ്വീകരിക്കുന്നത് ഒരു കൊച്ചു പൂന്തോട്ടം ആണ്. ഒന്നാം വേദിയിലെ കാഴ്ചയുടെ പൂരം ഇവിടെ തുടങ്ങും.

വേദികൾക്കൊക്കെ മരങ്ങളുടെ പേരാണ്. അപ്പൊ പിന്നെ മത്സരം കാണാൻ വരുമ്പോ പേര് മാത്രം പോരല്ലോ.. ഒരിത്തിരി പൂക്കളും പച്ചപ്പ് മൊക്കെ വേണ്ടേ.. കുഞ്ഞു കടലാസ് പൂക്കളും പൂവിടാത്ത പല നിറത്തിലുള്ള കൊച്ചു ചെടികളുമൊക്കെ യാണ് നീര്‍മാതള ത്തിലെ ആദ്യ കാഴ്ച.

പൂരങ്ങളുടെ നാട്ടിൽ കലകളുടെ പൂരം വന്നാൾ വെറുതെ നിൽക്കാൻ പറ്റുമോ പൂരപ്രേമികൾക്ക്‌.. തൃശൂർ പൂരം എക്സിബിഷൻ കമ്മിറ്റിയാണ് ഈ കാഴ്ചപൂരത്തിന് പിന്നിൽ. അഗ്രി ഹോര്‍ട്ടി നഴ്സറി അസോസിയേഷൻ കൂടെ കൈ കോർത്തത്തോടെ പൂന്തോട്ടം ഉഷാറായി. രാത്രി ആയാലു പിന്നെ പറയണ്ട.. ഭംഗി പിന്നെയും കൂടും.. പിന്നെ സെൽഫി ആയി..ഫോട്ടോ ആയി.

Similar Posts