'നിശാന്തിനെ പരിചയപ്പെടുമ്പോൾ എന്റെ പ്രായം14. അതും 'ബാലപീഡന'മാകുമോ?' ബല്‍റാമിനോട് ദീപ ടീച്ചര്‍
|എകെജി ബാലപീഡകനെന്ന വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ദീപ നിശാന്ത്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്നും ആദ്യഭാര്യയുമായുള്ള..
എകെജി ബാലപീഡകനെന്ന വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ദീപ നിശാന്ത്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്നും ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയ വസ്തുത സമർത്ഥമായി മറച്ചുവെന്നും ദീപ ടീച്ചര്‍ കുറ്റപ്പെടുത്തി.
''ആ പരാമർശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാൽ ഒഴിവാക്കപ്പെടേണ്ടതാണ്. "ജയിൽ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എ.കെ.ജി.യുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു " എന്ന വാചകം വിശദീകരണ പോസ്റ്റിൽ ബൽറാം എഴുതുന്നത് മധ്യവർഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തി എന്ന വസ്തുത സമർത്ഥമായി മറയ്ക്കുകയും ചെയ്യുന്നു... സൗഹൃദവും സ്നേഹവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ. അത് ഖേദം രേഖപ്പെടുത്തി പിൻവലിക്കേണ്ട പരാമർശമാണെന്ന കാര്യത്തിൽ സംശയമില്ല.'' ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
'നിശാന്തിനെ പരിചയപ്പെടുമ്പോൾ തന്റെ പ്രായം 14 ആയിരുന്നു. പത്തുവർഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ് വിവാഹം കഴിച്ചത്. അതും 'ബാലപീഡന 'മാകുമോ?' ദീപ ടീച്ചര്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആ പരാമർശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാൽ ഒഴിവാക്കപ്പെടേണ്ടതാണ്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മിൽ ഒരു പാട് വ്യത്യാസമുണ്ട്. "ജയിൽ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എ.കെ.ജി.യുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു " എന്ന വാചകം വിശദീകരണ പോസ്റ്റിൽ ബൽറാം എഴുതുന്നത് മധ്യവർഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തി എന്ന വസ്തുത സമർത്ഥമായി മറയ്ക്കുകയും ചെയ്യുന്നു... സൗഹൃദവും സ്നേഹവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ. അത് ഖേദം രേഖപ്പെടുത്തി പിൻവലിക്കേണ്ട പരാമർശമാണെന്ന കാര്യത്തിൽ സംശയമില്ല.
[ പിൻകുറിപ്പ്[ പ്രധാനമല്ല: തീർത്തും വ്യക്തിപരമാണ്]: നിശാന്തിനെ പരിചയപ്പെടുമ്പോൾ എൻ്റെ പ്രായം 14 ആണ്. എൽ.കെ.ജി, യു.കെ.ജി.കടമ്പകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു. പുസ്തകത്തിൽ എവിടെയോ അതെഴുതിയിട്ടുമുണ്ട്.. വിവാഹം കഴിച്ചത് പത്തുവർഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും 'ബാലപീഡന 'മാകുമോ എന്തോ!! 😊😊 ]
ഒരു മോശം പരാമർശത്തെ നേരിടേണ്ടത് അതിലും മോശം പരാമർശങ്ങൾ തിരിച്ചും നടത്തിയിട്ടല്ല എന്ന് താഴെ കമന്റിടാന്‍ പോകുന്നവരെ ഓർമ്മിപ്പിക്കുന്നു.