Kerala
കൊച്ചിയുടെ ഗതാഗതക്കുരുക്ക് പഴയപടി; നഷ്ടക്കണക്കുമായി മെട്രോകൊച്ചിയുടെ ഗതാഗതക്കുരുക്ക് പഴയപടി; നഷ്ടക്കണക്കുമായി മെട്രോ
Kerala

കൊച്ചിയുടെ ഗതാഗതക്കുരുക്ക് പഴയപടി; നഷ്ടക്കണക്കുമായി മെട്രോ

Jaisy
|
30 May 2018 5:56 AM GMT

മെട്രോയുടെ പ്രതിദിന വരുമാന നഷ്ടമാകട്ടെ ഇരുപത്തിരണ്ട് ലക്ഷം രൂപയാണ്

കൊച്ചി നഗരത്തിന്റെ ഗാതാഗതക്കുരുക്കഴിക്കാന്‍ മെട്രോ പദ്ധതിക്ക് കഴിയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ വന്‍മാറ്റത്തിന് കളമൊരുക്കാന്‍ ഇതുവരെ മെട്രോയ്ക്കായിട്ടില്ല. മെട്രോയുടെ പ്രതിദിന വരുമാന നഷ്ടമാകട്ടെ ഇരുപത്തിരണ്ട് ലക്ഷം രൂപയാണ്.

കൊച്ചി മെട്രോയുടെ വരുമാനവും ചെലവും തമ്മിലുള്ള പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ് വരുമാനം 12 ലക്ഷം. ടിക്കറ്റിതര വരുമാനം 5.16 ലക്ഷം. ദിവസച്ചിലവ് 38 ലക്ഷത്തോളം വരും. ദിനേന 70,000 യാത്രക്കയെരെങ്കിലുമാണ് മെട്രോ പ്രതീക്ഷിക്കുന്നത്. പക്ഷേ 35,000 മുതല്‍ 45,000 വരെയാണ് ഇപ്പോഴത്തെ ശരാശരി. അതായത് കുരുക്കഴിക്കാനുള്ള പദ്ധതി സാമ്പത്തിക കുരുക്കായി തുടരുകയാണ്. ആസൂത്രണം ചെയ്തതിന്റെ നാലിലൊന്ന് യാത്രക്കാരെപ്പോലും ഇതുവരെയായും ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

ടിക്കറ്റിലൂടെയുള്ള വരുമാനത്തിലൂടെ ഇന്ത്യയിലെ ഒരു മെട്രോയും ലാഭത്തിലായിട്ടില്ല, മൂന്ന് നാല് വര്‍ഷം കൊണ്ട് മാത്രമാണ് മിക്കവാറും മെട്രോ പദ്ധതികള്‍ക്ക് പിടിച്ച് നില്‍ക്കാനായത് തുടങ്ങിയവയാണ് പൊതുവിലുള്ള ആശ്വാസം കൊള്ളല്‍. എന്നാല്‍ അങ്ങനെ ലളിതവത്കരിക്കാനാവില്ലെന്നതാണ് യാഥാര്‍ഥ്യം. 18 കിലോമീറ്റര്‍ മെട്രോ യാത്രയ്ക്കിടയിലെ ഉയര്‍ന്ന നിരക്കിലെ പാര്‍ക്കിങ് സൌകര്യം യാത്രക്കാരെ ആകര്‍ഷിക്കില്ലെന്നുറപ്പാണ്. പാര്‍ക്കിങ് ഉപയോഗപ്പെടുത്താന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്ന പദ്ധതി വേണം. ടിക്കറ്റിതര വരുമാന മാര്‍ഗങ്ങള്‍ കാര്യക്ഷമമാവണം‌. പ്രഖ്യാപിച്ചതുപോലെ മെട്രോയെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഫീഡര്‍ സംവിധാനം പദ്ധതിയിട്ടിരുന്നതുപോലെ ട്രാക്കിലാക്കുകയും വേണം.

Similar Posts