അശാന്തനോട് അയിത്തം: കോണ്‍ഗ്രസ് കൌണ്‍സിലറടക്കം 20 പേര്‍ക്കെതിരെ കേസെടുത്തു
|ദലിത് ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തോട് അയിത്തം കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കൌണ്‍സിലര്‍ അടക്കം കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു.
ദലിത് ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തോട് അയിത്തം കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കൌണ്‍സിലര്‍ അടക്കം കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു. കോണ്‍ഗ്രസ് കൌണ്‍സിലര്‍ കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന് അശുദ്ധി സംഭവിക്കും എന്ന് പറഞ്ഞാണ് എറണാകുളം ലളിതകലാ അക്കാദമിക്ക് മുന്നില്‍ അശാന്തന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ ക്ഷേത്രഭാരവാഹികള്‍ അനുവദിക്കാതിരുന്നത്. വാര്‍ഡ് കൌണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമായിരുന്നു. മൃതദേഹത്തോട് അയിത്തം കല്‍പ്പിച്ച ക്ഷേത്രഭാരവാഹികളുടെ നിലപാടിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
അശാന്തൻ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വർഗീയവാദികൾ കാണിച്ച ക്രൂരത മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർക്കശ നടപടി കൈക്കൊള്ളും. ഇത്തരം കാടൻ മനസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.