Kerala
വിഴിഞ്ഞം കരാറിലെ ക്രമക്കേട്: സിറ്റിംഗിന് രാഷ്ട്രീയ നേതാക്കള്‍ ആരും എത്തിയില്ലവിഴിഞ്ഞം കരാറിലെ ക്രമക്കേട്: സിറ്റിംഗിന് രാഷ്ട്രീയ നേതാക്കള്‍ ആരും എത്തിയില്ല
Kerala

വിഴിഞ്ഞം കരാറിലെ ക്രമക്കേട്: സിറ്റിംഗിന് രാഷ്ട്രീയ നേതാക്കള്‍ ആരും എത്തിയില്ല

Sithara
|
30 May 2018 4:18 AM GMT

വിഴിഞ്ഞം കരാറിലെ ക്രമക്കേട് അന്വേഷിക്കുന്ന കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സിലെ അവ്യക്തത ഉടന്‍ നീക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍.

വിഴിഞ്ഞം കരാറിലെ ക്രമക്കേട് അന്വേഷിക്കുന്ന കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സിലെ അവ്യക്തത ഉടന്‍ നീക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. സിറ്റിംഗിനായി ഹാജരാകണമെന്ന് കാട്ടി വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് അടക്കം നോട്ടീസ് നല്‍കിയെങ്കിലും ആരും എത്തിയില്ല. വാദിഭാഗം സന്നദ്ധമല്ലാത്തതിനാല്‍ കമ്മീഷന്‍ സിറ്റിംഗ് മാര്‍ച്ച് 12, 13, 14 തിയ്യതികളിക്ക് മാറ്റി.

വിഴിഞ്ഞം തുറമുഖ നിർമ്മാണ കരാറിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ച് നാല് മാസം കഴിഞ്ഞാണ് കമ്മീഷന്‍ സിറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ ക്രമക്കേട് ആരോപിക്കുന്നവരടക്കം ആരും കൃത്യമായ വാദങ്ങളുന്നയിക്കാന്‍ തയ്യാറായില്ലെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ വ്യക്തമാക്കി. അതിനാലാണ് സിറ്റിങ് മാറ്റിവെച്ചത്. ടേംസ് ഓഫ് റഫറന്‍സില്‍ കൂടുതല്‍ വ്യക്തത വേണമെന്ന ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും.

ആരോപണങ്ങള്‍ ഉന്നയിച്ച രാഷ്ട്രീയ നേതാക്കള്‍ക്ക് അടക്കം വിവിധ കക്ഷി നേതാക്കള്‍ക്ക് നോട്ടീസ് അയച്ചെങ്കിലും യാതൊരു പ്രതികരണവും കമ്മീഷന് ഇതുവരെ ലഭിച്ചില്ല. അദാനിക്കുവേണ്ടി മുന്നണിഭേദമില്ലാതെ എല്ലാവര്‍ക്കും ഐക്യനിലപാടാണെന്ന് പരാതിക്കാരന്‍ എം കെ സലീം ആരോപിച്ചു.

അതേസമയം അന്വേഷണ കമ്മീഷൻ അംഗമായ മുൻ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ മോഹൻദാസിനെ മാറ്റണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിനെ സമീപിക്കാന്‍ കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിഴിഞ്ഞം കരാറിനെ വിമര്‍ശിച്ച് ലേഖനമെഴുതിയെന്നതാണ് കമ്മീഷന്‍ അംഗത്തിനെതിരെ എതിര്‍ കക്ഷികള്‍ ഉന്നയിച്ച വിമര്‍ശം. കരാർ സംബന്ധിച്ച് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും സിഎജി റിപ്പോർട്ടുമാണ് അന്വേഷണത്തിന്‍റെ ഭാഗമാകുന്നത്.

Similar Posts