Kerala
വിഴിഞ്ഞം പദ്ധതി കാലാവധി നീട്ടാന്‍ ഗൂഢനീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷംവിഴിഞ്ഞം പദ്ധതി കാലാവധി നീട്ടാന്‍ ഗൂഢനീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷം
Kerala

വിഴിഞ്ഞം പദ്ധതി കാലാവധി നീട്ടാന്‍ ഗൂഢനീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷം

Jaisy
|
30 May 2018 12:44 AM GMT

അദാനിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ നിന്ന് കൊടുക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

വിഴിഞ്ഞം പദ്ധതി കാലാവധി നീട്ടാനും നഷ്ടപരിഹാരത്തിൽ നിന്ന് അദാനിയെ ഒഴിവാക്കാനും ഗൂഢ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷം. അദാനിക്ക് ലാഭമുണ്ടാക്കാൻ സർക്കാർ നിന്ന് കൊടുക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതി കരാറിനനുസരിച്ച് പൂർത്തീകരിക്കുമെന്നും വീഴ്ച വരുത്തിയാൽ പിഴ ഈടാക്കുമെന്നും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയെ അറിയിച്ചു.

വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാൻ അദാനി സർക്കാരുമായി ഒത്തുകളിക്കുന്നുവെന്ന് സംശയിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പുലിമുട്ട് നിർമാണം 25% പോലും പൂർത്തിയായില്ല. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായില്ല. പുനരധിവാസ പാക്കേക്കും നടപ്പായില്ല. കാലാവധി നീട്ടാനാണ് ശ്രമം. 1460 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നതാണ് കരാറിലെ വ്യവസ്ഥയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിശദീകരിച്ചു. 1000 ദിവസം കൊണ്ട് പൂർത്തിയാക്കാമെന്ന് അദാനി പറഞ്ഞിരുന്നു. ഓഖി കാരണം ഇത് നടക്കില്ല. എന്നാലും കരാറനുസരിച്ച് തന്നെ പൂർത്തീകരിക്കാൻ കഴിയും. പ്രശ്നത്തെ സർക്കാർ ലാഘവത്തോടെ സമീപിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

Related Tags :
Similar Posts