പ്രിന്‍സിപ്പലിന്റെ യാത്രയയപ്പില്‍ 'ആദരാഞ്ജലി'; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
|കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പലായ പിവി പുഷ്പജയെ അപമാനിച്ച സംഭവത്തില്‍ മുഹമ്മദ് അനീസ്, ശരത് ദാമോദരന്‍, പ്രവീണ്‍ എം.പി എന്നീ വിദ്യാര്‍ഥികളെയാണ് സസ്പെന്റ് ചെയ്തത്...
കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പള്‍ പി.വി പുഷ്പജയുടെ വിരമിക്കല്‍ ചടങ്ങിനിടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. ക്യാംപസിനകത്ത് പടക്കം പൊട്ടിച്ച് ആഘോഷിച്ച സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കാനും മാനേജ്മെന്റ് തീരുമാനിച്ചു.
കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പലായ പിവി പുഷ്പജയെ അപമാനിച്ച സംഭവത്തില്‍ മുഹമ്മദ് അനീസ്, ശരത് ദാമോദരന്‍, പ്രവീണ്‍ എം.പി എന്നീ വിദ്യാര്‍ഥികളെയാണ് സസ്പെന്റ് ചെയ്തത്. ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോളേജ് മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു.
കോളജില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കാനും ധാരണയായിട്ടുണ്ട്. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചിരുന്നു. ക്യാംപസിനകത്ത് പടക്കം പൊട്ടിച്ച് ആഘോഷിച്ച സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കാനും കോളേജ് തലത്തില്‍ നടപടികള്‍ എടുക്കാനും മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.