അപൂര്‍വരോഗത്തിന്റെ ദുരിതം പേറി ഒരു കുടുംബം
|അപൂര്‍വരോഗത്തിന് അടിമയായ തങ്ങളുടെ രണ്ട് ആണ്‍കുട്ടികള്‍ക്ക് അസുഖബാധിതരെങ്കിലും, കഴിഞ്ഞ മുപ്പത് വര്‍ഷമായി കാവലിരിക്കുകയാണ് ഈ ഉമ്മയും ഉപ്പയും
കഠിനാധ്വാനികളായിട്ടും ദുരിതം മാത്രമാണ് കുന്നംകുളം സ്വദേശി ഹനീഫയുടെയും ഭാര്യ ലൈലയുടെയും ജീവിതത്തിലുള്ളത്. മൂന്ന് പതിറ്റാണ്ടായി അപൂര്‍വരോഗത്തിന് അടിമയായ തങ്ങളുടെ രണ്ട് ആണ്‍കുട്ടികള്‍ക്ക് കാവലിരിക്കുകയാണിവര്‍.
കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ വേദന കൊണ്ട് കരയുന്ന ലനീഫിന് മുപ്പത് വയസായി. അനുജന്‍ ലത്തീഫ് എപ്പോഴും അടുത്തു തന്നെയുണ്ടാകും. രണ്ട് പേര്‍ക്കും ഉമ്മയെ എപ്പോഴും കാണണം. ഒരു വര്‍ഷം മുമ്പ് നട്ടെല്ലിന്റെ സ്ഥാനം തെറ്റിയതോടെയാണ് ലനീഫ് പൂര്‍ണമായും കിടപ്പിലായത്. ഇപ്പോള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുവാനേ വയ്യ. തന്റെ അനാരോഗ്യം വകവെക്കാതെ ഉറക്കമൊഴിച്ച് ഉമ്മ ലൈല ഇവര്‍ക്ക് കാവലിരിക്കും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ചികിത്സയിലാണ് ഈ ഉമ്മ.
മീന്‍കച്ചവടക്കാരനായ ഉപ്പ ഹനീഫയുടെ ചെറിയ വരുമാനം മാത്രമായിരുന്നു ഇവരുടെ ആശ്രയം. ഇപ്പോള്‍ ഹൃദ്രോഗത്തിന് ചികിത്സയിലാണ് ഹനീഫ. സുമനസുകളായ ചിലരുടെ സഹായത്താലാണ് ഈ കുടുംബം ജീവിക്കുന്നത്. പക്ഷെ അവര്‍ക്കും പരിമിതികളുണ്ട്.
സഹായങ്ങള്‍ക്ക് -
ഹനീഫ എംകെ - ഫോണ്‍ - 9605484770
കനറ ബാങ്ക് അക്കൌണ്ട് നമ്പര്‍ 4676108000230
ഐഎഫ്എസ്‍സി കോഡ് CNRB0004676
കനറ ബാങ്ക് തൈക്കാട്, തൃശൂര്‍
ഐസിഐസിഐ അക്കൌണ്ട് നമ്പര്‍ 075601000611
ഐഎഫ്എസ്‍സി കോഡ് ICIC0000756
കുന്ദംകുളം ബ്രാഞ്ച്, തൃശൂര്‍.