Kerala
തിക്കോടിയന്റെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് കോഴിക്കോട്ട് തുടക്കംതിക്കോടിയന്റെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് കോഴിക്കോട്ട് തുടക്കം
Kerala

തിക്കോടിയന്റെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് കോഴിക്കോട്ട് തുടക്കം

Khasida
|
30 May 2018 10:13 AM GMT

അരങ്ങിലും അക്ഷരങ്ങളിലും ഒരുപിടി കഥാപാത്രങ്ങള്‍ക്ക് ജന്‍മം നല്‍കിയ തിക്കോടിയന്റെ പ്രശസ്ത നാടകം പുഷ്പവൃഷ്ടി ഇന്ന് വീണ്ടും ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അരങ്ങിലെത്തും

മലയാള സാഹിത്യ രംഗത്തെ പ്രതിഭാധനനായ എഴുത്തുകാരനും കോഴിക്കോടന്‍ സൌഹൃദ കൂട്ടായ്മയുടെ അമരക്കാരനുമായിരുന്ന തിക്കോടിയന്റെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് കോഴിക്കോട്ട് തുടക്കം.അരങ്ങിലും അക്ഷരങ്ങളിലും ഒരുപിടി കഥാപാത്രങ്ങള്‍ക്ക് ജന്‍മം നല്‍കിയ തിക്കോടിയന്റെ പ്രശസ്ത നാടകം പുഷ്പവൃഷ്ടി ഇന്ന് വീണ്ടും ജന്‍മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അരങ്ങിലെത്തും

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശപോഷിണി കലാസമിതിയാണ് പുഷ്പവൃഷ്ടി പുനരാവിഷ്കരിച്ച് അരങ്ങിലെത്തിക്കുന്നത്. 1970കളിലാണ് തിക്കോടിയന്റെ രചനയിലും സംവിധാനത്തിലും പുഷ്പവൃഷ്ടി ആദ്യമായി അരങ്ങിലെത്തിയത്. പ്രശസ്ത നാടക നടനും -ചലച്ചിത്ര താരവുമായ കുഞ്ഞാണ്ടി, എം വി ഭാസ്കരന്‍ നായര്‍ തുടങ്ങിയവരായിരുന്നു അന്ന് ഈ നാടകത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാലപ്രവാഹത്തിലും പിടിച്ചു നില്‍ക്കുന്ന രചന വൈഭവത്തിനുടമായിരുന്നു തിക്കോടിയന്‍.

ജന്‍മശതാബ്ദി ആഘോഷം ഇന്ന് വൈകീട്ട് കോഴിക്കോട് ടൌണ്‍ഹാളില്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വെച്ച് തിക്കോടിയന്റെ ആത്മകഥയായ അരങ്ങ് കാണാത്ത നടന്റെയും നോവലായ ചുവന്ന കടലിന്റെയും പുതിയ പതിപ്പിന്റെ പ്രകാശനവും നടക്കും. തുടര്‍ന്നാണ് പുഷ്പവൃഷ്ടി അരങ്ങിലെത്തുക.

Related Tags :
Similar Posts