അപൂര്‍വ്വരോഗത്തെ തുടര്‍ന്ന് ഒറ്റപ്പാലത്തെ നിര്‍ധന കുടുംബം സഹായം തേടുന്നു
|സഹോദരങ്ങളായ മുഹമ്മദ് ഇര്‍ഷാദും അന്‍വര്‍ ഫായിസും മസ്കുലാര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വ രോഗത്തിന്‍റെ പിടിയിലാണ്. ശരീരത്തിലെ മസിലുകളുടെ ശക്തി ക്ഷയിച്ചുവരുന്ന അവസ്ഥ.
അപൂര്‍വ രോഗ ബാധയെ തുടര്‍ന്ന് ചികിത്സാ സഹായം തേടുകയാണ് പാലക്കാട് ഒറ്റപ്പാലത്തെ നിര്‍ധന കുടുംബം. ഒറ്റപ്പാലം പാറക്കലിലെ മുഹമ്മദ് റഫീഖിന്റെ രണ്ട് കുട്ടികള്‍ക്കാണ് രോഗബാധ.
സഹോദരങ്ങളായ മുഹമ്മദ് ഇര്‍ഷാദും അന്‍വര്‍ ഫായിസും മസ്കുലാര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വ രോഗത്തിന്‍റെ പിടിയിലാണ്. ശരീരത്തിലെ മസിലുകളുടെ ശക്തി ക്ഷയിച്ചുവരുന്ന അവസ്ഥ. ഇര്‍ഷാദിന് ഇരുന്നാല്‍ എഴുന്നേല്‍ക്കാന്‍ പരസഹായം വേണം,.സ്വയം എഴുന്നേല്‍ക്കണമെങ്കില്‍ വളരെ ബുദ്ധിമുട്ടിയാല്‍ മാത്രമേ എഴുന്നേല്‍ക്കാന്‍ കഴിയൂ. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പലപ്പോഴും ഉണ്ടായ വീഴ്ചയില്‍ കാലില്‍ നിറയെ മുറിവുകളാണ്.
ഏഴാം വയസ്സിലാണ് ഇര്‍ഷാദിന് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇപ്പോള്‍ വയസ് പത്ത്. പതിനഞ്ച് വയസ്സ് ആവുന്നതോടെ മസിലുകളുടെ ശക്തി പൂര്‍ണമായും ക്ഷയിച്ച് കുട്ടി വീല്‍ചെയറിലാവുമെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നത്. ഏഴ് വയസ്സായ അനുജന്‍ ഫായിസിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഫായിസിനും നടക്കുമ്പോള്‍ പ്രയാസമനുഭവപ്പെടുന്നുണ്ട്.
രോഗം ശക്തിപ്പെടുന്നത് നീട്ടിക്കൊണ്ടുപോകാം എന്നല്ലാതെ ചികിത്സിച്ച് ഭേദമാക്കാനാവില്ല. ഇതിന് ചെന്നൈയിലെ ആശുപത്രിയില്‍ ഒരു കുട്ടിയുടെ ചികിത്സാ ചെലവ് രണ്ട് ലക്ഷത്തിലധികം രൂപ വരും. മാസാമാസം മരുന്നിന് മാത്രം ഏഴായിരം രൂപയാകും. പിതാവ് റഫീഖിന് കൂലിപ്പണിയാണ്. വാടക വീട്ടീല്‍ കഴിയുന്ന കുടുംബം ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ്.
സഹായങ്ങള്‍ക്ക്
മുഹമ്മദ് റഫീഖ്, ഫോണ്‍ നമ്പര്‍ 9656984595
ആക്‌സിസ് ബാങ്ക് അക്കൗണ്ട് നമ്പര്‍ - 916010024925652
ഒറ്റപ്പാലം ബ്രാഞ്ച്, ഐഎഫ്‌എസ്‌സി കോഡ് - UTIB0002164