Kerala
Kerala

ധനമന്ത്രി തോമസ് ഐസക് വാളയാര്‍ ചെക്പോസ്റ്റ് സന്ദര്‍ശിച്ചു

admin
|
30 May 2018 1:51 PM GMT

ചെക്പോസ്റ്റിലെ നിലവിലെ പ്രശ്നങ്ങള്‍ മന്ത്രി ഉദ്യോഗസ്ഥരില്‍ നിന്നും ചോദിച്ചറിഞ്ഞു. സംയോജിത ചെക്പോസ്റ്റ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പുതിയ ഭൂമി......

ധനമന്ത്രി തോമസ് ഐസക് വാളയാര്‍ ചെക്പോസ്റ്റ് സന്ദര്‍ശിച്ചു. വാണിജ്യനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പമാണ് മന്ത്രി വാളയാറിലെത്തിയത്, സംയോജിത ചെക് പോസ്റ്റ് പദ്ധതി, ചെക്പോസ്റ്റ് നവീകരണം എന്നിവ വേഗത്തില്‍ നടപ്പാക്കാന്‍ തോമസ് ഐസക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പുതിയ മന്ത്രിസഭ അധികാരത്തിലേറിയതിനു ശേഷം തോമസ് ഐസക് ആദ്യമായാണ് ഇന്ന് വാളയാറിലേത്തിയത്. ചെക്പോസ്റ്റിലെ നിലവിലെ പ്രശ്നങ്ങള്‍ മന്ത്രി ഉദ്യോഗസ്ഥരില്‍ നിന്നും ചോദിച്ചറിഞ്ഞു. സംയോജിത ചെക്പോസ്റ്റ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പുതിയ ഭൂമി ഏറ്റെടുക്കുന്നതിലെ നിയമ പ്രശ്നങ്ങള്‍ നീക്കും. അതു വരെ മറ്റൊരു ഭൂമി താത്കാലികമായി പാട്ടത്തിനെടുക്കുമെന്നും മന്ത്രി പറഞ്ഞു

അത്യാധുനിക സ്കാനര്‍ മെഷീന്‍ വാങ്ങുന്നതടക്കം 100 കോടിയുടെ പദ്ധതികളാണ് ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായത്. അഴിമതി രഹിത വാളയാറിനായി കൂടുതല്‍ ശ്രദ്ധയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വാളയാറില്‍ ഉദ്യോഗസ്ഥരുടെ കുറവു പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും. ഇന്നത്തെ സന്ദര്‍ശനം ഒരു തുടക്കമാണെന്നും ഇനി ഇടക്കിടെ വാളയാറില്‍ താനെത്തുമെന്നും ഓര്‍മിപ്പിച്ചാണ് തോമസ് ഐസക് മടങ്ങിയത്

Similar Posts