Kerala
നാളികേര സംഭരണം പാളുന്നുനാളികേര സംഭരണം പാളുന്നു
Kerala

നാളികേര സംഭരണം പാളുന്നു

admin
|
31 May 2018 1:45 PM GMT

മാസങ്ങള്‍ കാത്തിരുന്ന് കൃഷിഭവന്‍ മുഖേന കേരഫെഡിന് നാളികേരം നല്‍കിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുളളത് 56 കോടി രൂപയാണ്.

തേങ്ങ വില കുത്തനെ ഇടിയുമ്പോളും കര്‍ഷകരെ സഹായിക്കാനായി നടപ്പാക്കിയ സംഭരണം പാളുന്നു. മാസങ്ങള്‍ കാത്തിരുന്ന് കൃഷിഭവന്‍ മുഖേന കേരഫെഡിന് നാളികേരം നല്‍കിയ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുളളത് 56 കോടി രൂപയാണ്.

പൊതു വിപണിയില്‍ പച്ചത്തേങ്ങയുടെ ഇന്നത്തെ വില കിലോവിന് കേവലം 14 രൂപ മാത്രമാണ്. കേരഫെഡ് കൃഷിഭവന്‍വഴി തേങ്ങ സംഭരിക്കുന്നത് 27 രൂപക്കും. എന്നാല്‍ കേരഫെഡ് വഴി തേങ്ങ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടിവരും. ഒരു ദിവസം കൃഷിഭവന്‍വഴി ശേഖരിക്കുന്നത് എട്ട് ടണ്‍തേങ്ങ മാത്രമാണ്. അതും ആഴ്ചയില്‍രണ്ട് ദിവസം മാത്രം. ഒരാഴ്ച സംഭരിക്കുന്നത് 16 ടണ്‍തേങ്ങ മാത്രം. കര്‍ഷകര്‍ക്ക് തേങ്ങ വില്‍പ്പന നടത്താന്‍ആറോ ഏഴോ മാസങ്ങള്‍വരെ കത്തിരിക്കണ്ടി വരും. അപ്പോഴേക്കും കൈവശമുളള നാളികേരം കേട് വന്ന് നശിക്കും. കിട്ടുന്ന വിലക്ക് പൊതുവിപണിയില്‍ വിറ്റഴിക്കേണ്ടി വരുന്നു.

സംഭരിച്ച തേങ്ങക്ക് കേരഫെഡ് കഴിഞ്ഞ ജൂണ്‍ വരെ കര്‍ഷകര്‍ക്ക് 56 കോടി നല്‍കാനുണ്ട്. കഴിഞ്ഞ ബജറ്റില്‍ സംഭരണത്തിന് നീക്കി വെച്ചത് 25 കോടി രൂപ മാത്രമാണ്. കിലോവിന് 59 രൂപ 50 പൈസ നിരക്കില്‍ കൊപ്ര സംഭരിക്കന്‍ തയ്യാറാണന്ന് നാഫെഡ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടും കൃഷിവകുപ്പ് ഇതുവരെ മറുപടി പോലും നല്‍കിയിട്ടില്ല. നാഫെഡ് നല്‍കുന്ന സബ്സിഡിക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍കൂടി ഒരു കൈ സഹായിച്ചാല്‍ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

Similar Posts